ദുബായ് എയർഷോയ്ക്ക് പ്രൗഡോജ്വല തുടക്കം. ഏറ്റവും പുതിയ യുദ്ധ വിമാനങ്ങൾ ഉൾപ്പെടെ വ്യോമയാന രംഗത്തെ പുത്തൻ സാങ്കേതിക വിദ്യകളും പ്രദർശനവും മേളയെ സജീവമാക്കും . നവംബർ 21 വരെ  ദിവസംവരെ നീണ്ടുനിൽക്കുന്ന പ്രദർശനം ദുബായ് വേൾഡ് സെന്‍ററിലാണ് നടക്കുന്നത്   

കുത്തനെ പറന്നുയര്‍ന്നും ആകാശത്ത് കരണം മറിഞ്ഞും കാണികളെ ആവേശത്തിന്‍റെ കൊടുമുടിയിൽ എത്തിക്കുകയായിരുന്നു എയ്റോബാറ്റിക് ടീമുകൾ.ശ്വാസമടക്കി പിടിച്ചാണ് ആസ്വാദകർ ഈ അദ്ഭുതക്കാഴ്ചകൾ കണ്ടത്. സന്ദർശകരുടെ കണ്ണുകളെ വേഗം കൊണ്ട് തോൽപിക്കുന്ന പോർവിമാനങ്ങൾ തന്നെയായിരുന്നു ഷോയുടെ പ്രധാന ആകർഷണം. 

വർണങ്ങൾ വാരിവിതറി, വിസ്മയക്കാഴ്ചയൊരുക്കി ഇന്ത്യയുടെ അഭിമാനമായ സൂര്യകിരൺ ഫൈറ്റർ ജെറ്റുകൾ . ഒറ്റയ്ക്കും കൂട്ടമായുമുള്ള വൈവിധ്യമാർന്ന അഭ്യാസപ്രകടനം കാണികളെ ആവേശത്തിലാക്കി 

ലോകത്തിലെ ഏറ്റവും മികച്ച പോർവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ,ഡ്രോണുകൾ എന്നിവയ്ക്കൊപ്പം അത്യാഡംബര വിമാനങ്ങളും മേളയിൽ അണിനിരത്തിയിട്ടുണ്ട്.ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് സൗകര്യമുള്ള വിമാനങ്ങൾ,180 ലധികം സ്വകാര്യവിമാനങ്ങൾ , ഹെലികോപ്റ്ററുകൾ എന്നിവയും എയർ ഷോയിൽ പരിചപ്പെടുത്തും 

ENGLISH SUMMARY:

Dubai Airshow is showcasing the latest aviation technology and fighter jets. The event promises to be a spectacular display of aerial acrobatics and modern aircraft, drawing aviation enthusiasts from around the globe.