ബയോമെട്രിക് പരിശോധനയും സ്മാർട്ട് ഗേറ്റ് സംവിധാനവും വഴി വെറും 7 സെക്കൻഡ് മുതൽ 12 മിനിറ്റിനിടയിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന സാങ്കേതിക വിദ്യയുമായി അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുമായി ചേർന്നാണ് നൂതന സാങ്കേതികവിദ്യ നടപ്പിലാക്കിയത്.
തത്സമയ ഡാറ്റ പങ്കിടുന്നതിലൂടെ യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറച്ച് മൊത്തത്തിലുള്ള സേവന നിലവാരം കുറ്റമറ്റതാക്കാനും സംവിധാനം സഹായിക്കും. പുതിയ മുന്നേറ്റങ്ങളിലൂടെ ടൂറിസം, വ്യോമയാന മികവ് എന്നിവയിൽ ലോക കേന്ദ്രമായി മാറുകയാണ് അബുദാബിയുടെ ലക്ഷ്യം.