NEW YORK, NEW YORK - SEPTEMBER 25: Iranian President Masoud Pezeshkian (L) shakes hands with the United Nations (UN) Secretary General Antonio Guterres during the UN's General Assembly on September 25, 2025, in New York City. This year s theme for the annual global meeting is  Better together: 80 years and more for peace, development, and human rights.    Spencer Platt/Getty Images/AFP (Photo by SPENCER PLATT / GETTY IMAGES NORTH AMERICA / Getty Images via AFP)

NEW YORK, NEW YORK - SEPTEMBER 25: Iranian President Masoud Pezeshkian (L) shakes hands with the United Nations (UN) Secretary General Antonio Guterres during the UN's General Assembly on September 25, 2025, in New York City. This year s theme for the annual global meeting is Better together: 80 years and more for peace, development, and human rights. Spencer Platt/Getty Images/AFP (Photo by SPENCER PLATT / GETTY IMAGES NORTH AMERICA / Getty Images via AFP)

  • IAEA പരിശോധന അനുവദിക്കണമെന്ന് ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും
  • ആവശ്യം തള്ളി ഇറാന്‍
  • ഉപരോധം അധാര്‍മികവും നിയമവിരുദ്ധവുമെന്ന് റഷ്യ

ആണവ കരാറിലെ ധാരണകള്‍ ലംഘിച്ചെന്ന പേരില്‍ ഇറാന് മേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തി ഐക്യരാഷ്ട്ര സംഘടന. പത്തുവര്‍ഷത്തിന് ശേഷമാണ് സാമ്പത്തിക–സൈനിക ഉപരോധം യുഎന്‍ ഇറാന് മേല്‍ പുനഃസ്ഥാപിക്കുന്നത്. 2015ലെ കരാറിലെ ധാരണകള്‍ ഇറാന്‍ ലംഘിച്ചെന്ന് ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളാണ് ആരോപിച്ചത്. 

ഒരാഴ്ചയോളം ചര്‍ച്ചകള്‍ നടത്തിയിട്ടും സമവായത്തില്‍ എത്തിച്ചേരാന്‍ സാധിച്ചില്ലെന്നും ഇറാന്‍ അനുനയത്തിന് തയാറല്ലാത്തതിനാല്‍ മറ്റുമാര്‍ഗങ്ങളില്ലെന്നും  ഫ്രാന്‍സും ജര്‍മനിയും ബ്രിട്ടനും ആരോപിച്ചു. തങ്ങള്‍ ഉയര്‍ത്തിയ ആശങ്കകള്‍ പരിഹരിക്കുന്നതിനോ, പോസിറ്റീവായ പ്രതികരണമോ ഇറാനില്‍ നിന്നും ഉണ്ടായില്ല. IAEA യുടെ പരിശോധന അനുവദിക്കാന്‍ തയ്യാറാകുകയോ, സുതാര്യമായ വിവരങ്ങള്‍ കൈമാറാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയോ ചെയ്തില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ആണവകേന്ദ്രങ്ങള്‍ IAEA സംഘത്തിന്‍റെ പരിശോധന അനുവദിച്ചാല്‍ ഉപരോധം പുനസ്ഥാപിക്കുന്നത് ആറുമാസത്തേക്ക് കൂടി വൈകിപ്പിക്കാമെന്ന വാഗ്ദാനം യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്നോട്ട് വച്ചുവെങ്കിലും ഇറാന്‍ തള്ളി.

അതേസമയം, ഇറാന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്ന നിലപാടാണ് റഷ്യ സ്വീകരിച്ചത്. ഉപരോധം പുനസ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്നും അത് നടപ്പിലാക്കാന്‍ കഴിയില്ലെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്​റോവ് പറഞ്ഞു.

ആണവായുധം നിര്‍മിക്കുകയാണെന്ന ആരോപണങ്ങളെ ഇറാന്‍ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ആണവായുധം നിര്‍മിക്കാന്‍ ഇറാന് യാതൊരു പദ്ധതിയുമില്ലെന്നും നിലവില്‍ രാജ്യത്തിന്‍റെ വികസന പ്രവര്‍ത്തനത്തിന് ആവശ്യമായ യുറേനിയം സമ്പുഷ്ടീകരണം മാത്രമാണ് നടക്കുന്നതെന്നുമായിരുന്നു ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാന്‍റെ പ്രതികരണം. ഉപരോധം പുനസ്ഥാപിച്ച നടപടി അനീതിയും അനധികൃതവുമാണെന്നും പെസഷ്കിയന്‍ പറഞ്ഞു.

ഉപരോധത്തോട് കടുത്ത പ്രതികരണം ഉണ്ടാകുമെന്നാണ് ഇറാന്‍ വ്യക്തമാക്കിയതെങ്കിലും ആണവായുധങ്ങളുടെ വ്യാപനം തടയുന്ന ഉടമ്പടിയില്‍ നിന്ന് ഇറാന്‍ പിന്‍മാറിയിട്ടില്ല.ഇറാന്‍റെ ആണവകേന്ദ്രങ്ങള്‍ക്ക് മേല്‍ ഇസ്രയേലും യുഎസും നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ആണവനിലയങ്ങളിലെ പരിശോധനയില്‍ നിന്ന് രാജ്യാന്തര സംഘത്തെ ഇറാന്‍ വിലക്കിയത്. 2016ല്‍ കരാറില്‍ നിന്ന് യുഎസ് പിന്‍മാറിയതിന് പിന്നാലെയാണ് ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം ഊര്‍ജിതമാക്കിയത്.

യുഎസ് ഉപരോധം കൊണ്ടു തന്നെ വലഞ്ഞിരിക്കുന്ന ഇറാന്‍ സമ്പദ്​വ്യവസ്ഥയ്ക്ക് യുഎന്‍ ഉപരോധം കടുത്ത പ്രതിസന്ധിയുണ്ടാക്കും. ഉപരോധം നിലവില്‍ വന്നതോടെ ഡോളറിനെതിരെ റിയാലിന്‍റെ മൂല്യം വീണ്ടും ഇടിഞ്ഞു. ആയുധ വില്‍പ്പന, യുറേനിയം സമ്പുഷ്ടീകരണം, ബാലിസ്റ്റിക് മിസൈലുകളുടെ വികസനം എന്നിവയെയാകും ഉപരോധം പ്രധാനമായും ബാധിക്കുക. ഇതിന് പുറമെ ഇറാനുമായി ബന്ധപ്പെട്ട വ്യക്തികള്‍ യാത്രാവിലക്കും സ്വത്ത് മരവിപ്പിക്കലും നേരിടേണ്ടി വരും.

ENGLISH SUMMARY:

Iran Sanctions are back in effect as the UN reimposes restrictions due to alleged breaches of the nuclear deal. The reimposition of sanctions could have significant implications for Iran's economy and international relations.