A detail of Iron Beam laser anti-missile interception system, developed by Israel, is seen in this handout image obtained by Reuters on September 17, 2025. Israel Defence Ministry/Handout via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY.

അയണ്‍ഡോമിന് പുറമെ ലേസര്‍ കൊണ്ട് രാജ്യത്തിന് വ്യോമപ്രതിരോധം തീര്‍ക്കാനൊരുങ്ങി ഇസ്രയേല്‍. 'അയണ്‍ ബീം' എന്ന് പേരിട്ടിരിക്കുന്ന ഈ ലേസര്‍ വ്യോമപ്രതിരോധം ഏറ്റവും ഫലപ്രദമാണെന്നും യുദ്ധരംഗത്ത് ഉപയോഗിച്ച് വിജയകരമെന്ന് കണ്ടുവെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ഈ ആഴ്ച ആദ്യമാണ് അയണ്‍ ബീം ലേസര്‍ സംവിധാനം, റഫാല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ് പുറത്തിറക്കിയത്. ലോകത്ത് ആദ്യമായാണ് ലേസര്‍ എയര്‍ ഡിഫന്‍സ് സിസ്റ്റം ഉപയോഗത്തില്‍ വരുന്നത്.

Iron Beam laser anti-missile interception system, developed by Israel, is seen in action in this handout image obtained by Reuters on September 17, 2025. Israel Defence Ministry/Handout via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY.

പരമ്പരാഗത മിസൈല്‍ വേധ സംവിധാനങ്ങള്‍ക്ക് 60,000 ഡോളര്‍ മുതലായിരുന്നു ചെലവെങ്കില്‍ അയണ്‍ ബീം ലേസര്‍ സാങ്കേതിക വിദ്യയ്ക്ക് ഷോട്ടിന് കേവലം രണ്ട് ഡോളര്‍ മാത്രമാണ് ചെലവ്. റോക്കറ്റുകള്‍, ഡ്രോണ്‍ ഉള്‍പ്പടെയുള്ള യുഎവികള്‍, ചെറുപീരങ്കികള്‍ എന്നിവ ഫലപ്രദമായി തകര്‍ക്കാന്‍ അയണ്‍ ബീമിന് സാധിക്കും. 'കണ്‍മുന്നില്‍പ്പെട്ടാല്‍ ശത്രുവിനെ ചാമ്പലാക്കാന്‍ അയണ്‍ ബീമിന് നിമിഷനേരം മതിയെന്നും ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് പറഞ്ഞു. പൗരന്‍മാരുടെ ജീവന്‍ സംരക്ഷിക്കുന്നതിനൊപ്പം ശത്രുക്കളെ സാമ്പത്തികമായി തകര്‍ക്കാനും കഴിയും. യുദ്ധത്തില്‍ ഇസ്രയേലിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം വന്‍തോതില്‍ കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അയണ്‍ ബീം : ഇസ്രയേലിന്‍റെ വ്യോമപ്രതിരോധകവചത്തിന് അധികബലം നല്‍കുകയാണ് അയണ്‍ ബീം. നിലവിലുള്ള അയണ്‍ ഡോം, ഡേവിഡ്സ് സ്ലിങ്, ആരോ എന്നിവയ്ക്ക് പുറമേയാണ് അയണ്‍ ബീം കൂടി സജ്ജമാകുന്നത്. റോക്കറ്റുകള്‍, ചെറു പീരങ്കികള്‍, ഡ്രോണുകള്‍, താഴ്ന്ന് പറക്കുന്ന വിമാനങ്ങള്‍ തുടങ്ങി വലിപ്പം കുറഞ്ഞ ലക്ഷ്യങ്ങളെ അതിവേഗം നശിപ്പിക്കാനാണ് അയണ്‍ ബീം ഉപയോഗിക്കുക.

റഫാല്‍, ഇസ്രയേലി എയര്‍ഫോഴ്സ്, ഇസ്രയേല്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് യൂണിറ്റ്, എല്‍ബിറ്റ് സിസ്റ്റം എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിനൊടുവിലാണ് അയണ്‍ ബീം സജ്ജമായത്. തെക്കന്‍ ഇസ്രയേലിലായിരുന്നു പരീക്ഷണം. അകലെനിന്നുതന്നെ ശത്രുവിനെ തകര്‍ത്തുകളയാന്‍ അയണ്‍ ബീമിന് കഴിയുമെന്നും റഫാല്‍ പറയുന്നു. അയണ്‍ ബീമിന്‍റെ പവറും റേഞ്ചും വര്‍ധിപ്പിക്കാനുള്ള പഠനങ്ങളും ഗവേഷകര്‍ ആരംഭിച്ചിട്ടുണ്ട്. ഗവേഷണങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ അത്യാധുനിക ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പടെ തകര്‍ക്കാന്‍ അയണ്‍ ബീമിന് കഴിയുമെന്നാണ് പ്രതീക്ഷ.

ENGLISH SUMMARY:

Iron Beam is Israel's new laser air defense system designed to intercept rockets and drones at a low cost. This system complements the Iron Dome and other defense systems, providing comprehensive protection.