abu-dhabi-autonomous-delivery

TOPICS COVERED

അബുദാബിയിലെ ഗതാഗത മേഖലയിൽ സ്വയംനിയന്ത്രിത ഡെലിവറി വാഹനങ്ങൾ പരീക്ഷണ ഓട്ടം തുടങ്ങി. ഡ്രൈവർ ഇല്ലാത്ത വാഹനങ്ങൾ മനുഷ്യസഹായം ഇല്ലാതെ തന്നെ ഓർഡർ അനുസരിച്ച് പാഴ്സലുകൾ വീടുകളിൽ എത്തിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഇവ പ്രവർത്തിക്കുന്നത്.

മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഈ വാഹനങ്ങൾക്ക് ക്യാമറയും സെൻസറുമടക്കമുള്ള സംവിധാനങ്ങളിലൂടെ കൂട്ടിയിടികൾ ഒഴിവാക്കാനാകും. കെ-2 വിന്റെ ഉപകമ്പനിയായ ഓട്ടോഗോയാണ് വാഹനം  വികസിപ്പിച്ചത്.

നിലവിൽ മസ്ദാർ സിറ്റിയിൽ ആരംഭിച്ച പദ്ധതി വിജയകരമായാൽ കൂടുതൽ ഡ്രൈവറില്ലാ വാഹനങ്ങൾ നിരത്തിലിറക്കുമെന്ന് അബുദാബി സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു.

ENGLISH SUMMARY:

Autonomous delivery vehicles are now being tested in Abu Dhabi's transportation sector. These driverless vehicles, powered by AI, deliver parcels without human assistance, marking a significant advancement in smart city logistics.