സൗദിയിലെ ജിസാനിൽ മലയാളി വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം മഞ്ചേരി പാണായി മുളളമ്പാറ കോർമത്ത് റിയാസ് ബാബു (47) ആണ് മരിച്ചത്. അവധിക്ക് നാട്ടില്‍ വരാനിരിക്കുകയായിരുന്നു. ഇന്നലെ കോഴിക്കോട് എത്തേണ്ടതായിരുന്നു റിയാസ്.

അവധിക്ക് നാട്ടിലേക്ക് വരാനുള്ള ഒരുക്കങ്ങൾക്കിടെ സുഹൃത്തിനെ സന്ദർശിച്ച് തിരികെ വരുമ്പോഴായിരുന്നു അപകടം. പിന്നിൽ നിന്ന് വന്ന വാഹനം ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കിങ് ഫഹദ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ചികില്‍സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം ജിസാനിൽ ഖബറടക്കും.

ENGLISH SUMMARY:

Malayali death in Saudi Arabia due to a car accident. Riyas Babu from Malappuram, was scheduled to return home for vacation before the tragic incident occurred in Jizan.