A medical staff member prays in a room designated for sterilizing surgical tools, which also serves as a rest and prayer space for doctors and staff, at Shifa Hospital in Gaza City, Friday, July 4, 2025. (AP Photo/Jehad Alshrafi)
ഇസ്രയേല്‍ ഉപരോധത്തെത്തുടര്‍ന്ന് ഇന്ധനക്ഷാമം നേരിടുന്ന ഗാസയിലെ ആശുപത്രികളും കടുത്ത പ്രതിസന്ധിയില്‍. മേഖലയിലെ രണ്ട് പ്രധാന ആശുപത്രികളായ വടക്കന്‍ ഗാസയിലെ അല്‍ ഷിഫ ആശുപത്രിയിലും തെക്കന്‍ ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയിലും സ്ഥിതി നിയന്ത്രണാതീതമാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മാസം തികയാതെ ജനിച്ച നൂറോളം നവജാത ശിശുക്കളുടെ ജീവന്‍ അപകടത്തിലാണ്. ഇന്ധനവും വൈദ്യുതിയും ഇല്ലാതാവുന്നതോടെ ആശുപത്രികളെല്ലാം നിശബ്ദ ശ്മശാനങ്ങളായി മാറുമെന്ന് ആശുപത്രി വൃത്തങ്ങള്‍ തന്നെ അറിയിക്കുന്നു.
ഇത്തരം വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയിലും ഗാസയില്‍ ഇസ്രയേല്‍ ബോംബുവര്‍ഷം തുടരുകയാണെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. നവജാത ശിശുക്കളെ കൂടാതെ 350ഓളം ഡയാലിസിസ് രോഗികളും കടുത്ത പ്രതിസന്ധിയിലാണെന്ന് അല്‍ ഷിഫാ ആശുപത്രി ഡയറക്ടര്‍ മൊഹമ്മദ് അബു സല്‍മിയാ പറഞ്ഞു.
A warehouse built in the yard of Shifa Hospital is overcrowded with patients and suffers from poor ventilation, high temperatures, unsanitary conditions, and bug infestation, in Gaza City, Sunday, July 6, 2025.(AP Photo/Jehad Alshrafi)
‘ഓക്സിജന്‍ സ്റ്റേഷനുകള്‍ നിലയ്ക്കാന്‍ പോവുന്നു, ഓക്സിജനില്ലാതെ ആശുപത്രികള്‍ക്ക് നിലനില്‍പ്പില്ല, ലാബും ബ്ലഡ് ബാങ്കുകളും പ്രവര്‍ത്തനരഹിതമാകും, റഫ്രിജറേറ്ററുകളില്‍ സൂക്ഷിച്ചിരിക്കുന്ന രക്തയൂണിറ്റുകളെല്ലാം ഉപയോഗശൂന്യമാകുമെന്നും ഡയറക്ടര്‍ വ്യക്തമാക്കുന്നു. ആശുപത്രികള്‍ ശ്മശാനമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Dr. Jamal Salha sterilizes his hands before entering the operating room at Shifa Hospital in Gaza City, Monday, July 7, 2025. (AP Photo/Jehad Alshrafi)
വൈദ്യുതിയും ഇന്ധനവുമില്ലാതെ അല്‍ ഷിഫാ ആശുപത്രിയിലെ ഡയാലിസിസ് വിഭാഗം ഇതിനോടകം തന്നെ അടച്ചുപൂട്ടിയ നിലയിലാണ്. നിര്‍ണായകമായ അവസാനങ്ങളിലേക്കാണ് ആശുപത്രികള്‍ പോകുന്നതെന്ന് നാസര്‍ ആശുപത്രി അധികൃതരും പറയുന്നു. അവസാന ശ്വാസത്തോടും മരണത്തോടും ഇരുട്ടിനോടുമാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ പോരാടുന്നത്. 4500 ലീറ്റര്‍ ഇന്ധനമാണ് ഒരു ദിവസം ആശുപത്രിയുടെ പ്രവര്‍ത്തനത്തിനായി ആവശ്യപ്പെടുന്നത്. ഇതിന്റെ പാതിപോലും നേടാനാവാത്ത സ്ഥിതിയാണിപ്പോഴുള്ളതെന്നും അദ്ദേഹം പറയുന്നു.
എസിയും വൈദ്യുതിയും ഇല്ലാതെയാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയകള്‍ പോലും ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നത്. വിയര്‍പ്പ് ഉള്‍പ്പെടെ രോഗികളുടെ മുറിവുകളിലേക്ക് വീഴാനും തുടര്‍ന്ന് അണുബാധയ്ക്കും ഇത് കാരണമായേക്കും. ഗാസയിലെ ആരോഗ്യകേന്ദ്രങ്ങള്‍ക്കു നേരെ ഏകദേശം അറുനൂറോളം ആക്രമണങ്ങള്‍ ഇതിനോടകം സംഭവിച്ചു. 94 ശതമാനം ആശുപത്രികളും നശിപ്പിക്കപ്പെടുകയോ ഇല്ലാതാകുകയോ ചെയ്തിട്ടുണ്ടെന്ന് ഡബ്ല്യു എച്ച് ഒയും സ്ഥിരീകരിക്കുന്നു.