Iran's Supreme Leader Ayatollah Ali Khamenei attends a ceremony to mark Ashura, the holiest day on the Shi'ite Muslim calendar, in Tehran, Iran, July 5, 2025. Office of the Iranian Supreme Leader/WANA (West Asia News Agency)/Handout via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY.

Iran's Supreme Leader Ayatollah Ali Khamenei attends a ceremony to mark Ashura, the holiest day on the Shi'ite Muslim calendar, in Tehran, Iran, July 5, 2025. Office of the Iranian Supreme Leader/WANA (West Asia News Agency)/Handout via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY.

ഇസ്രയേല്‍–ഇറാന്‍ 12 ദിന യുദ്ധം അവസാനിച്ച ശേഷം ഇതാദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി. ടെഹ്റാനില്‍ നടന്ന അഷൂറ രാവ് സംഗമത്തിലാണ് കറുത്ത കുപ്പായവും വെള്ള കള്ളികളുള്ള സ്കാഫും ധരിച്ച് ഖമനയി എത്തിയത്. മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈന്‍ ഇബ്ന്‍ അലിയുടെ ഓര്‍മ ദിവസത്തില്‍ കൂടിയ വിശ്വാസികളെയാണ് ഖമനയി അഭിവാദ്യം ചെയ്തത്. ഖമനയി എത്തിയതും പ്രാര്‍ഥനകളും ആര്‍പ്പുവിളികളും മുഴങ്ങി. കൈ ഉയര്‍ത്തി ശാന്തരാകാന്‍ ജനങ്ങളോട് പറയുന്ന ഖമനയിയുടെ വിഡിയോ ഇറാന്‍റെ ഔദ്യോഗിക മാധ്യമങ്ങളാണ് പുറത്തുവിട്ടത്. 

ജൂണ്‍ 13ന് ശേഷം ഖമനയി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ജീവരക്ഷാര്‍ഥം ഏറ്റവും വിശ്വസ്തരായവര്‍ക്കൊപ്പം ബങ്കറിനുള്ളില്‍ കഴിയുകയായിരുന്നു ഖമനയിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഖമനയിയെ അട്ടിമറിക്കാനും ഇറാന്‍ ഭരണകൂടത്തെ മാറ്റാനും ജനങ്ങള്‍ തയ്യാറാവണമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പരസ്യമായി ആവശ്യമുയര്‍ത്തിയിരുന്നു. കീഴടങ്ങുന്നതാണ് ഇറാന് നല്ലതെന്നായിരുന്നു ട്രംപിന്‍റെ ഭീഷണി. എന്നാല്‍ കീഴടങ്ങിയ ചരിത്രം ഇറാനില്ലെന്ന് വ്യക്തമാക്കിയ ഖമനയി, ബുദ്ധിയുള്ളവര്‍ ഇറാനോട് ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കില്ലെന്നും തുറന്നടിച്ചു. പിന്നാലെ ബി2 ബോംബറുകള്‍ എത്തിച്ച് യുഎസ് ഇറാന്‍റെ ആണവ കേന്ദ്രങ്ങളെ ആക്രമിച്ചു. മറുപടിയായി ഖത്തറിലെ യുഎസ് വ്യോമതാവളം ഇറാന്‍ ആക്രമിച്ചു. ഇതോടെയാണ് വെടിനിര്‍ത്തലിന് കളമൊരുങ്ങിയത്. 

അതേസമയം, ഇറാന്‍ ഒരിക്കലും ആണവ സമ്പുഷ്ടീകരണം നടത്താന്‍ അനുവദിക്കില്ലെന്നും ആണവായുധം നിര്‍മിക്കുന്ന ഘട്ടമുണ്ടായാല്‍ മുന്നറിയിപ്പില്ലാതെ ആക്രമിക്കുമെന്ന വാദവും ട്രംപ് കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചു. ഇറാന്‍റെ വ്യോമമേഖലയ്ക്ക് മേല്‍ പരമാധികാരമുണ്ടെന്ന ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സിന്‍റെ അവകാശവാദത്തിന് പിന്നാലെയാണ് ട്രംപിന്‍റെ ഭീഷണി. 

ചര്‍ച്ചകള്‍ക്കും ആവശ്യങ്ങള്‍ക്കും ഇറാന്‍ വഴങ്ങിയാല്‍ 30 ബില്യണ്‍ ഡോളര്‍ ഇറാന് സഹായമായി നല്‍കാമെന്നും ഉപരോധങ്ങള്‍ പിന്‍വലിക്കാമെന്നും ട്രംപ് വാഗ്ദാനം മുന്നോട്ട് വച്ചിരുന്നു. അടുത്തയാഴ്ചയോടെ ചര്‍ച്ചകള്‍ പുനരാരംഭിക്കാമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവച്ചു. എന്നാല്‍ രാജ്യത്തിന്‍റെ വികസനത്തിനായുള്ള യുറേനിയം സമ്പുഷ്ടീകരണമാണ് നടത്തുന്നതെന്നും അതിനിയും തുടരുമെന്നുമായിരുന്നു ഇറാന്‍റെ നിലപാട്. 

ENGLISH SUMMARY:

After weeks of absence following the Israel-Iran war and rumors of hiding, Ayatollah Khamenei appeared publicly at an Ashura night event in Tehran. Official Iranian media showed him waving to cheering crowds, an act symbolizing defiance after the US attacked Iran's nuclear sites and Trump's threats