TOPSHOT - This picture taken from a position at Israel's border with the Gaza Strip shows smoke billowing during an Israeli strike on the besieged Palestinian territory on July 3, 2025, amid the ongoing war between Israel and the Hamas Islamist militant group. (Photo by Menahem KAHANA / AFP)
ഗാസയില്‍ വെടിനിര്‍ത്തലിന് സമ്മതമറിയിച്ച് ഹമാസ്. 60 ദിവസത്തെ വെടിനിര്‍ത്തലിനാണ് സമ്മതം അറിയിച്ചത്. അകാരണമായി ഇസ്രയേല്‍ പലസ്തീനികളെ കൊന്നൊടുക്കുകയാണെന്നും എത്രയും വേഗം വെടിനിര്‍ത്തല്‍ കൊണ്ടുവരുന്നതിന് സമ്മതമാണെന്നും ഈജിപ്തിനെയും ഖത്തറിനെയുമാണ് ഹമാസ് അറിയിച്ചത്. സ്ഥിരമായ വെടിനിര്‍ത്തലിന് വഴി തെളിക്കുന്ന കരാറിലേക്ക് എത്തിച്ചേരുന്നതാവണം നിലവിലെ വ്യവസ്ഥകളെന്നും രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്നും ഹമാസിന്‍റെ സഖ്യ കക്ഷിയായ ഇസ്‍ലാമിക് ജിഹാദും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
A man walks past a billboard bearing the portraits of Israeli hostages, held in the Gaza Strip since the October 7, 2023 attacks by Hamas militants, in Jerusalem on July 4, 2025. (Photo by AHMAD GHARABLI / AFP)
ഹമാസ്– ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ വൈകാതെ പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹമാസ് ഒരു ശത്രുവെന്ന് പറയാനാകാത്ത വിധം നശിപ്പിച്ചു കളഞ്ഞുവെന്നും സൈന്യത്തിന്‍റെ പക്കലാണ് നിയന്ത്രണമെന്നും ഇസ്രയേല്‍ സൈനിക വക്താവ് വ്യക്തമാക്കി. ഹമാസിന്‍റെ പിടിയിലുള്ള ബന്ദികളെ പൂര്‍ണമായും മോചിപ്പിക്കുന്നത് വരെ നടപടികള്‍ തുടരുമെന്നും സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു.
അതിനിടെ ഗാസയില്‍ ഇസ്രയേല്‍ സൈന്യം തുടരുന്ന ആക്രമണങ്ങളില്‍ ആറു പലസ്തീനികള്‍ കൊല്ലപ്പെടുകയും പത്തുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പലസ്തീനികള്‍ കൂട്ടമായി കഴിയുന്ന ടെന്‍റുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിലാണ് ആളുകള്‍ കൊല്ലപ്പെട്ടത്.