അമേരിക്കന്‍ ആക്രമണത്തിനെതിരെ യുഎന്നില്‍ ഇറാന് പിന്തുണയുമായി റഷ്യയും ചൈനയും പാക്കിസ്ഥാനും. നിരുത്തരവാദപരവും അപകടകരവുമായ യുഎസ് നടപടിയെ അപലപിക്കുന്നുവെന്ന് റഷ്യയും യുഎസ് രാജ്യാന്തരനിയമങ്ങള്‍ ലംഘിച്ചെന്ന് ചൈനയും ആരോപിച്ചു. മേഖലയില്‍ അടിയന്തരവെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് മൂന്ന് രാജ്യങ്ങളും രംഗത്തെത്തി. ഇറാന്റെ ഭീഷണി തടയാനായിരുന്നു ആക്രമണമെന്നായിരുന്നു രക്ഷാസമിതിയില്‍ യുഎസ് പ്രതികരണം.
അതിനിടെ, രാത്രിയില്‍ ടെഹ്റാനിലും തെക്കന്‍ ഇറാനിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേല്‍ വ്യോമസേന വ്യക്തമാക്കി. ആണവകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണം കടുത്തതായിരുന്നുവംെന്നും ആണവപദ്ധതികള്‍ക്ക് നാശം വിതച്ചെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാനെ നന്നാക്കാന്‍ നിലവിലെ ഭരണകൂടത്തിന് കഴിയുന്നില്ലെങ്കില്‍ ഭരണമാറ്റം വരേണ്ടതല്ലേയെന്ന് ട്രംപ് സമൂഹമാധ്യമത്തിലൂടെ ചോദിച്ചു.
ഇറാനെ വീണ്ടും ആക്രമിക്കാന്‍ പദ്ധതിയില്ലെന്നും യുഎസ് താല്‍പര്യങ്ങള്‍ക്ക് എതിരുനിന്നാല്‍ മാത്രമായിരിക്കും ആക്രമണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് റുബിയോ വ്യക്തമാക്കി. സൗദികിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബഹ്റൈന്‍, യുഎഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളുടെ ഭരണാധികാരികളുമായി ഫോണില്‍ സംസാരിച്ചു. യുഎഇ, കുവൈത്ത്, ബഹ്റൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ മേഖലയിലെ വിമാനസര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
Google Trending Topic: Iran