A satellite view shows an overview of Fordow underground complex, before the U.S. struck the underground nuclear facility, near Qom, Iran June 20, 2025. MAXAR TECHNOLOGIES/Handout via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. NO RESALES. NO ARCHIVES. MANDATORY CREDIT. DO NOT OBSCURE LOGO.
ഇറാന്‍റെ അതീവ സുരക്ഷിത ആണവ കേന്ദ്രമായ ഫൊര്‍ദോയ്ക്ക് നേരെ ഇന്നും ആക്രമണം. ഇസ്രയേലാണ് വ്യോമാക്രമണം നടത്തിയത്. ആണവ കേന്ദ്രത്തിലേക്കുള്ള റോഡുകള്‍ തകര്‍ത്തുവെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്‍റെ അവകാശവാദം. ആക്രമണം ഉണ്ടായെന്ന വാര്‍ത്തകള്‍ ഇറാനും സ്ഥിരീകരിച്ചു. എന്നാല്‍ ആരാണ് ആക്രമണത്തിന് പിന്നിലെന്നോ എത്രത്തോളം നാശനഷ്ടമുണ്ടായെന്നോ ഇറാന്‍ വ്യക്തമാക്കിയിട്ടില്ല. ഫൊര്‍ദോയ്ക്ക് നേരെയല്ല ആക്രമണം ഉണ്ടായതെന്നും പ്രദേശത്തേക്കുള്ള റോഡാണ് ആക്രമിച്ചതെന്നുമാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പര്‍വതനഗരമായ ക്വാമിനടുത്താണ് പ്രകൃതിയാലും ഇറാന്‍റെ സൈനിക വലയത്താലും സംരക്ഷിതമായ നിലയിലാണ് ഫൊര്‍ദോ ആണവ കേന്ദ്രം. ഞായറാഴ്ച പുലര്‍ച്ചെ നടന്ന യുഎസ് ആക്രമണത്തില്‍ ആണവകേന്ദ്രത്തിന് സാരമായ നാശം സംഭവിച്ചിട്ടുണ്ടാകാമെന്നാണ് യുഎന്‍ ആണവ സംഘവും കരുതുന്നത്.