FILE PHOTO: Iranian Supreme Leader Ayatollah Ali Khamenei speaks during a meeting in Tehran, Iran, May 20, 2025. Office of the Iranian Supreme Leader/WANA (West Asia News Agency)/Handout via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY/File Photo
ഇസ്രയേലിനെതിരെ പോരാട്ടം തുടങ്ങിയെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി. 'ഹൈദരുടെ പേരില്‍ പോരാട്ടം തുടങ്ങിക്കഴിഞ്ഞു'വെന്ന് ഖമനയിയുടേതായി പ്രത്യക്ഷപ്പെട്ട സമൂഹമാധ്യമക്കുറിപ്പിന് പിന്നാലെ ഇസ്രയേലിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ടെല്‍ അവീവില്‍ രണ്ട് ഉഗ്ര സ്ഫോടനങ്ങളും ഇറാന്‍ നടത്തി.
An anti-missile system operates as missiles are launched from Iran, as seen from Tel Aviv, Israel, June 18, 2025. REUTERS/Violeta Santos Moura
ഖമനയിയുടെ എക്സ് പോസ്റ്റില്‍ ഇസ്ലാമിക ചരിത്രത്തെയും ഷിയ പാരമ്പര്യത്തെയും കുറിക്കുന്ന ചിഹ്നങ്ങളും വാക്കുകളുമുണ്ട്. ഷിയ മുസ്ലിംകളുടെ ആദ്യ ഇമാമായാണ് ഹൈദറെ കരുതിപ്പോരുന്നത്.ഇമാം അലിയുടെ ഇരുവായ്ത്തലയുള്ള വാളാണ് ഖമനയിയുടെ കുറിപ്പില്‍ പറയുന്ന സുള്‍ഫിക്കര്‍. ഈ കുറിപ്പിന് പിന്നാലെ 'ഭീകരവാദികളായ സയണിസ്റ്റ് രാജ്യത്തിനെതിരെ സര്‍വശക്തിയോടും പോരാടുമെന്നും സയണിസ്റ്റുകളോട് ഒരു ദാക്ഷിണ്യവും ഉണ്ടാകില്ലെന്നും ഖമനയി മുന്നറിയിപ്പ് നല്‍കി. Also Read: അധികാരം ഇറാന്‍ സൈന്യത്തിന് കൈമാറി ഖമനയി?
ഇസ്രയേലിന്‍റെ വ്യോമപ്രതിരോധത്തെ ഭേദിച്ചാണ് ടെല്‍ അവീവില്‍ ഇറാന്‍റെ ആക്രമണമുണ്ടായത്. കനത്ത പുക ഉയരുന്നതായി പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ഇറാന്‍റെ തിരിച്ചടി ശക്തമായതിന് പിന്നാലെ ജനങ്ങള്‍ ഷെല്‍ട്ടറുകളില്‍ കൂട്ടത്തോടെ അഭയംതേടി. ജനസംഖ്യയേറിയ നഗരമായതിനാല്‍ ഷോപ്പിങ് മാളുകളുടെ പാര്‍ക്കിങ് സ്പേസിലും ആളുകള്‍ അഭയം തേടിയിരിക്കുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എത്രയും വേഗം ടെല്‍ അവീവില്‍ നിന്നൊഴിഞ്ഞ് പോകണമെന്ന് ജനങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കനത്ത ആക്രമണം ഉണ്ടായിരിക്കുന്നത്.
Smoke rises as the Israel-Iran air war continues, in Tehran, Iran in this screen grab obtained from a social media video released on June 18, 2025 . Social Media/via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. NO RESALES. NO ARCHIVES. NEWS USE ONLY
ഇസ്രയേലിനെതിരെ ഇറാന്‍ ഹൈപ്പര്‍ സോണിക് മിസൈലുകള്‍ പ്രയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സംഘര്‍ഷം ആറാം ദിവസത്തിലെത്തിയതോടെയാണ് ഇറാന്‍ ആക്രമണം ശക്തമാക്കിയത്. നിരുപാധികം കീഴടങ്ങുന്നതാണ് ഇറാന് നല്ലതെന്നായിരുന്നു യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയത്. ഖമനയി ബങ്കറിലൊളിച്ചുവെന്നും ഒളിയിടമറിയാമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചതിന് മണിക്കൂറുകള്‍ക്കകമാണ് ഇസ്രയേലിനെ ഞെട്ടിച്ച് ടെല്‍ അവീവില്‍ സ്ഫോടനമുണ്ടായത്.
അതേസമയം, ഇറാന്‍ തലസ്ഥാനമായ ടെഹ്റാന് ലക്ഷ്യമിട്ട് കടുത്ത ആക്രമണം ആണ് ഇസ്രയേല്‍ നടത്തുന്നത്. ടെഹ്റാനില്‍ ആക്രമണം ഉണ്ടായത് സംബന്ധിച്ച് ഇറാന്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. ഇറാനിലെ ഇമാം ഹുസൈന്‍ സര്‍വകലാശാല ഇസ്രയേല്‍ ആക്രമിച്ചതായാണ് വിവരം. ഇതിന് പുറമെ ഖോജിര്‍ മിസൈല്‍ നിര്‍മാണ കേന്ദ്രവും ഇസ്രയേല്‍ ലക്ഷ്യമിട്ടു.