പ്രധാനമന്ത്രി നരേന്ദ്രമോദിയും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയും ജി7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി. നയതന്ത്രബന്ധം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കാന്‍ ധാരണയായി. ഇരുരാജ്യങ്ങളും പുതിയ ഹൈക്കമ്മിഷണര്‍മാരെ നിയമിക്കും. കാനഡയിൽ സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശത്തെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. സാങ്കേതികവിദ്യ, ഭക്ഷ്യസുരക്ഷ, ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ തുടങ്ങി വിവിധ മേഖലകളിലെ സാധ്യതകളെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി.

ENGLISH SUMMARY:

India, Canada To Reinstate High Commissioners, Months After Diplomatic Fallout