Image Credit: x.com/AirIndiaX
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം കാരണം ദുബായ് വ്യോമപാത അടച്ചതിനെ തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ മൂന്ന് സർവീസുകൾ റദ്ദാക്കി. റദ്ദാക്കിയ സർവീസുകളിൽ ഷാർജയിലേക്കും ദുബായിലേക്കുമുള്ള ഓരോ സർവീസും, ഷാർജയിൽ നിന്ന് കണ്ണൂരിലേക്കുള്ള ഒരു സർവീസുമാണ് ഉൾപ്പെടുന്നത്. ദുബായ് വ്യോമപാത അടച്ചതാണ് ഈ സർവീസുകൾ റദ്ദാക്കാൻ കാരണമായതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.
റാന്‍റെ ഔദ്യോഗിക ടെലിവിഷൻ ചാനലായ IRIB-യുടെ ആസ്ഥാനത്തിന് നേരെ മിസൈൽ ആക്രമണം. തത്സമയ സംപ്രേക്ഷണം നടന്നുകൊണ്ടിരിക്കെയാണ് മിസൈൽ പതിച്ചതെന്ന് IRIB അറിയിച്ചു. ആക്രമണത്തെത്തുടർന്ന് നിർത്തിവെച്ച സംപ്രേക്ഷണം പിന്നീട് പുനരാരംഭിച്ചു.
ഇസ്രയേൽ പ്രതിരോധമന്ത്രി ആക്രമണം സ്ഥിരീകരിച്ചു. ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇറാൻ ടി.വി ഇല്ലാതാക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ, ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടതായി ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി.
മിസൈൽ ആക്രമണത്തിന് മറുപടിയായി തിരിച്ചടിക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനോട് യുദ്ധം ജയിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി. വൈകുംമുൻപ് ചർച്ചകൾക്ക് ഇറാൻ തയ്യാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇറാനും ഇസ്രയേലും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് തുർക്കി അറിയിച്ചു.