(FILES) In this file photo taken on February 22, 2016 French brewer Nicolas le Gall draws a beer in the Coreff brewery based in Carhaix-Plouguer, western of France. Scientists in the US have created a more sustainable pint after discovering a way of getting the distinct hoppy taste into craft beer without the need for water-intensive hops. Researchers say the technique could reduce the beer industry's reliance on hops -- a thirsty and expensive crop -- and produce the consistent aroma and flavour all the rage among beer enthusiasts, including hipsters. / AFP PHOTO / FRED TANNEAU
73 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് മദ്യത്തിനേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി സൗദി അറേബ്യ. ലോകകപ്പ് മുന്‍നിര്‍ത്തി 2026 മുതല്‍ മദ്യ വില്‍പന അനുവദിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത്തരമൊരു തീരുമാനമില്ലെന്നും ഇസ്ലാമിക നിയമ പ്രകാരം തന്നെ മുന്നോട്ട് പോകുമെന്നും റോയിട്ടേഴ്സിന് അനുവദിച്ച അഭിമുഖത്തില്‍ സൗദി വക്താവ് വെളിപ്പെടുത്തി.
നിയന്ത്രിതമായ അളവില്‍ 2026 മുതല്‍ മദ്യ വില്‍പന അനുവദിക്കാന്‍ സൗദി ഒരുങ്ങുന്നതായിട്ടായിരുന്നു ഉറവിടം വ്യക്തമാക്കാത്ത റിപ്പോര്‍ട്ടുകള്‍ അവകാശപ്പെട്ടിരുന്നത്. എക്സ്പോ 2030, 2034 ലെ ഫിഫ ലോകകപ്പ് എന്നിവ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ആഡംബര ഹോട്ടലുകള്‍, റിസോട്ടുകള്‍, വിനോദസഞ്ചാരികള്‍ക്കായി തയ്യാറാക്കിയ സ്ഥലങ്ങള്‍ പ്രത്യേകിച്ച് നിയോം, സിന്ദാല ദ്വീപ്, റെഡ് സീ പ്രൊജക്ട് എന്നിങ്ങനെ തിരഞ്െഞടുക്കപ്പെട്ട 600 സ്ഥലങ്ങളിലായാകും നിയന്ത്രിത മദ്യ വില്‍പനയെന്നും സൂചനകളുണ്ടായിരുന്നു.
റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നതിങ്ങനെ: അനുവദിക്കപ്പെട്ട സ്ഥലങ്ങളില്‍ ബീയര്‍, വൈന്‍ എന്നിവ ലഭ്യമാകും. അതേസമയം, ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള മദ്യം ലഭ്യമാവില്ല. വീടുകള്‍, കടകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലും മദ്യം അനുവദിക്കില്ല. സ്വകാര്യ ആവശ്യത്തിന് മദ്യമുണ്ടാക്കുന്നതിനും നിരോധനമുണ്ട്.
ലൈസന്‍സുള്ള സ്ഥലങ്ങളില്‍ പ്രത്യേക പരിശീലനം ലഭിച്ചവര്‍ മാത്രമേ മദ്യം വിളമ്പുകയുള്ളൂ. ദുരുപയോഗം തടയുന്നതിനും ക്രമസമാധാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി പ്രത്യേക നടപടികളും കൈക്കൊള്ളും.
സൗദി സമ്പദ് വ്യവസ്ഥയെ വളര്‍ത്തുന്നതിനായുള്ള ദേശീയ പദ്ധതിയായ വിഷന്‍ 2030 ന്‍റെ ഭാഗമായാണ് മദ്യനയത്തില്‍ മാറ്റം വരുത്തുന്നത്. വിനോദസഞ്ചാരം മെച്ചപ്പെടുത്തുന്നതിനൊപ്പം വിനോദ മേഖലയുടെ വളര്‍ച്ചയും സൗദി ലക്ഷ്യമിടുന്നു. നയത്തിലെ മാറ്റം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വിദേശ നിക്ഷേപം കൊണ്ടുവരുമെന്നുമാണ് പ്രതീക്ഷ.
നയം മാറുമെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ പ്രധാന ഹോട്ടല്‍ ശൃംഖലകളെല്ലാം തന്നെ അവരുടെ പദ്ധതികളും ഇതിന് അനുസൃതമായി പരിഷ്കരിച്ചു. ഹോട്ടല്‍ നയങ്ങളും മാറുന്നതോടെ വിദേശികള്‍ കൂടുതലായി എത്തുമെന്നും വന്‍കിട ബിസിനസ് മീറ്റുകള്‍ക്കടക്കം സൗദി വേദിയാകുമെന്നും റിപ്പോര്‍ട്ടുകള്‍ പ്രവചിക്കുന്നു.