asmo-award

TOPICS COVERED

അന്തരിച്ച പ്രമുഖ കവി അസ്മോ പുത്തൻചിറയുടെ ഓർമ്മയ്ക്കായി, യൂണീക്ക് ഫ്രണ്ട്‌സ് ഓഫ് കേരള 2025-ൽ ഏർപ്പെടുത്തുന്ന ഒൻപതാമത് അസ്മോ പുരസ്‌കാരത്തിനുള്ള കഥകളും കവിതകളും ക്ഷണിക്കുന്നു.

യു.എ.ഇയിൽ നിന്നുള്ള എഴുത്തുകാരിൽ നിന്ന് മാത്രമാണ് ഈ പുരസ്‌കാരത്തിനായി രചനകൾ സ്വീകരിക്കുന്നത്. മുൻപ് പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ രചനകളായിരിക്കണം പുരസ്‌കാരത്തിനായി അയക്കേണ്ടത്. മികച്ച ഒരു കഥയും ഒരു കവിതയുമാണ് ഇത്തവണ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കുക. ഒരാളിൽ നിന്ന് ഒന്നിൽ കൂടുതൽ കഥകളോ കവിതകളോ സ്വീകരിക്കുന്നതല്ലെന്ന് സംഘാടകർ അറിയിച്ചു.

താൽപര്യമുള്ള എഴുത്തുകാർ തങ്ങളുടെ രചനകൾ ജൂലൈ 31-നകം artsteamufk@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർക്ക് രമേഷ് (055 627 5123), റാസിഖ് (058 6325253) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.