ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ക്രിയേറ്റ് ആപ്പ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സമ്മാനം മലയാളിക്ക്. കൊല്ലം സ്വദേശി സുൽത്താന സഫീറാണ് ഒന്നര ലക്ഷം യുഎസ് ഡോളർ സമ്മാനത്തുകയുള്ള ബെസ്ററ് യൂത്ത് മെയ്ഡ് ആപ്പ് പുരസ്‌കാരം സ്വന്തമാക്കിയത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ സുല്‍ത്താനയ്ക്ക് പുരസ്കാരം സമ്മാനിച്ചു.
139 രാജ്യങ്ങളിൽ നിന്നുള്ള 4710 മത്സരാർഥികൾ . അതിൽനിന്നും തിരഞ്ഞെടുത്ത 12 ഫൈനലിസ്റ്റുകൾ. ഏവരെയും മറികടന്ന് സുൽത്താന സഫീർ ഒന്നാമതെത്തി. കടകളിൽ നിന്നും വാങ്ങുന്ന ആഹാരസാധനങ്ങളിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളെ തരംതിരിച്ച് മനസിലാക്കാന്‍ സഹായിക്കുന്ന ആപ്പാണ് സുല്‍ത്താന തയാറാക്കിയത്.
ബൈ ബൈറ്റ് എന്ന ആപ്പിലൂടെ ശരീരത്തിന് ഗുണകരമായ ഭക്ഷണസാധനം ഏതെന്ന് തിരിച്ചറിയാന്‍ കഴിയും. അലര്‍ജി കണ്ടെത്തുക, ഡയറ്റ് തയാറാക്കുക, ശരീരത്തിലെ ധാതുക്കളുടെ കുറവ് മനസിലാക്കി നിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങി പലതരത്തില്‍ ദൈനംദിന ജീവിതത്തെ സഹായിക്കുന്നതാണ് ഈ ആപ്പ്
കമ്പ്യൂട്ടർ സിസ്റ്റം എൻജിനീയറാണ് സുൽത്താന. ദുബായ് ചേംബര്‍ ഓഫ് കൊമേഴ്സ് നൽകിയ സമ്മാനത്തുക കമ്പനി സ്റ്റാർട്ട്പ്പ് നടത്തിപ്പിനായാണ് ഉപയോഗിക്കേണ്ടത്. ഫുജൈറയിൽ കൺസ്ട്രക്ഷൻ കമ്പനി നടത്തുന്ന പിതാവ് സഫീർ മുഹമ്മദും മാതാവ് റീജ മോളും സഹോദരങ്ങളായ ഡോ.സുബാനയും സൽമാനും ഉറച്ച പിന്തുണയുമായി സുല്‍ത്താനയ്ക്കൊപ്പമുണ്ട്