സൗദി അറേബ്യയിൽ പുതിയ തൊഴിൽ നിയമഭേദഗതി പ്രാബല്യത്തിലായി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം സുസ്ഥിര വികസനം കൈവരിക്കാനും ലക്ഷ്യമിടുന്നതാണ് ഭേദഗതി. തൊഴിൽ മേഖലയിൽ സമഗ്രമായ പരിഷ്കാരങ്ങളുമായി ലക്ഷ്യമിടുന്ന പുതിയ നിയമം തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിരവധി മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്.

ജോലിയിൽ നിന്നുള്ള പിരിച്ചുവിടൽ, അധികസേവനവേതനം, തൊഴിലിടങ്ങളിലെ വിവേചനം തുടങ്ങിയ കാര്യങ്ങളിൽ പുതിയ മാർഗ നിർദേശങ്ങൾ നിയമത്തിലുണ്ട്. വനിത ജീവനക്കാരുടെ പ്രസവാവധി 12 ആഴ്ചയായി വർധിപ്പിച്ചു. അടുത്ത ബന്ധുക്കൾ മരിച്ചാൽ വേതനത്തോടുകൂടിയ അവധി ലഭിക്കും. സ്വന്തം വിവാഹത്തിന് പൂർണ്ണവേതനത്തോട് കൂടി 5 ദിവസത്തെ അവധിയുണ്ടാകും. അടുത്ത ബന്ധുക്കൾ മരിച്ചാൽ വേതനത്തോടുകൂടിയുള്ള അവധിയുണ്ടാകും. സഹോദരങ്ങൾ മരിച്ചാൽ 3 ദിവസവും, പങ്കാളി മരിച്ചാൽ 5 ദിവസവും അവധി ലഭിക്കും. 

തൊഴിലിടങ്ങളിൽ ലിംഗം, നിറം, ശാരീരിക വൈകല്യം തുടങ്ങിയവയുടെ പേരിൽ വിവേചനം കാണിക്കുന്നത് നിയമം മൂലം നിരോധിച്ചു. അവധി ദിവസങ്ങളിൽ ജോലി ചെയ്താൽ ഓവർടൈം വേതനം നൽകണം. തൊഴിൽ കരാറിൽ കാലാവധി രേഖപ്പെടുത്തണം. തൊഴിൽ കരാർ അവസാനിപ്പിക്കണമെങ്കിൽ തൊഴിലാളി 30 ദിവസം മുൻപും തൊഴിലുടമ 60 ദിവസം മുൻപും നോട്ടിസ് നൽകണം തുടങ്ങി പ്രധാനമായും പത്ത് ഭേദഗതികളാണ് വരുത്തി

ENGLISH SUMMARY:

Saudi Arabia has implemented new labor law amendments aimed at protecting workers' rights and ensuring sustainable development. Key changes include 12-week maternity leave, 5-day paid marriage leave, and stricter anti-discrimination policies.