qatar

TOPICS COVERED

യുഎഇയ്ക്ക് പിന്നാലെ പ്രവാസികൾക്ക് പൊതുമാപ്പ് ഏർപ്പെടുത്തി ഖത്തറും. ആഭ്യന്തര മന്ത്രാലയമാണ് അനധികൃത താമസക്കാർക്ക് മൂന്നുമാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. റസിഡൻസിയുമായി ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുകയോ എൻട്രി വീസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുകയോ ചെയ്യുന്നവർക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താം.

 പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളും യാത്രക്കുള്ള ടിക്കറ്റുമായി ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നേരിട്ട് ഹാജരായി നടപടിക്രമങ്ങൾ പൂർത്തിയാക്കി രാജ്യം വിടാം.  ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെർച്ച് ആൻഡ് ഫോളോ അപ്പ് കേന്ദ്രത്തിൽ ഹാജരായും നടപടിക്രമങ്ങൾ പൂർത്തിയാക്കി രാജ്യം വിടാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചു. 

ഔദ്യോഗിക പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മുതൽ രാത്രി 9 സെർച്ച് ആൻഡ് ഫോളോ അപ്പ് ഡിപ്പാർട്ട്മെൻ്റിനെ സമീപിക്കാം. അതേസമയം പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവരുടെ പേരിൽ മറ്റ് കേസുകൾഉണ്ടെങ്കിലോ  യാത്ര ചെയ്യാൻ നിയമപരമായ മറ്റു തടസ്സങ്ങൾ ഉണ്ടെങ്കിലോ അവ പരിഹരിച്ച് മാത്രമേ രാജ്യം വിടാൻ കഴിയൂ.  

അനധികൃത താമസക്കാർക്ക് മാത്രമാണ് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുകയെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

ENGLISH SUMMARY:

Qatar has announced a general amnesty for individuals residing in the country without proper documentation. This initiative allows them to return to their home countries without facing fines or imprisonment. The amnesty will be in effect for three months.