ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഇക്കൊല്ലം പ്രതീക്ഷിച്ചതിനെക്കാൾ യാത്രക്കാരെത്തുമെന്ന് റിപ്പോർട്ട്. ഒൻപത് കോടി 18 ലക്ഷം യാത്രക്കാർ വിമാനത്താവളം വഴി സഞ്ചരിക്കുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തൽ.
എന്നാൽ ഇത് ഒൻപത് കോടി മുപ്പത് ലക്ഷമായി വർധിക്കുമെന്ന് വിമാനത്താവള സിഇഒ പോൾ ഗ്രിഫിത്ത്സ് അറിയിച്ചു. അടുത്ത വർഷം യാത്രക്കാരുടെ എണ്ണം ഒൻപത് കോടി 80 ലക്ഷമായി ഉയരും.
പത്തുകോടി യാത്രക്കാരെ സ്വീകരിക്കുന്ന വിമാനത്താവളമായി ദുബായ് ഉടൻ മാറുമെന്നും പോൾ ഗ്രിഫിത്ത്സ് അറിയിച്ചു