dubai-bike-accident

TOPICS COVERED

മലയാളി യുവാവ് ദുബായിൽ  ബൈക്ക് അപകടത്തിൽ മരിച്ചു. തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി മിസ്റ്റി ഹെവൻസ് വില്ലയിൽ എസ്. ആരിഫ് മുഹമ്മദാണ് (33) മരിച്ചത്. അൽമക്തൂം എയർപോർട്ട് റോഡിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടം. ആരിഫ് ഓടിച്ചിരുന്ന ബൈക്ക് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയിലെ ഡാറ്റസയന്റിസ്റ്റ് ആണ് ആരിഫ്. കാർഷിക സർവകലാശാല അധ്യാപകനായിരുന്ന പ്രഫ. ഷരീഫിന്റെയും, കൃഷിവകുപ്പ് മുൻ ജോ.ഡയറക്ടർ താജുന്നീസയുടെയും മകനാണ്. സഹോദരൻ: ഹുസൈൻ. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

ENGLISH SUMMARY:

Trivandrum native killed in bike accident, Dubai