ലോകത്തിലെ ഭാവി നഗരങ്ങളുടെ പട്ടികയില്‍ എമിറേറ്റിനെ മുന്‍നിരയിലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ദുബായ് ടെൻ എക്സിന്റെ മൂന്നാം ഘട്ട പദ്ധതികള്‍ക്ക് അംഗീകാരം നല്കി ദുബായ് കിരീടാവകാശി ഷൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഗതാഗതം, വ്യോമയാനം, നഗരാസൂത്രണം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകൾക്ക് മുൻതൂക്കം നൽകുന്നതാണ് മൂന്നാംഘട്ടം. ലക്ഷ്യം കൈവരിക്കാൻ സര്‍ക്കാര്‍ ജീവനക്കാരുടെ ചിന്താഗതിയില്‍ അടിസ്ഥാനപരമായ മാറ്റം സൃഷ്ടിക്കുന്നതിന് ഊന്നൽ നൽകും. 33 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള 120-ലേറെ ജീവനക്കാര്‍ സംയുക്തമായി വികസിപ്പിച്ചെടുത്ത 79 പദ്ധതികളില്‍ നിന്നാണ് മൂന്നാം ഘട്ടത്തിനായി പദ്ധതികള്‍ തിരഞ്ഞെടുത്തത്.
ദുബായിലെ താമസക്കാരുടെയും സന്ദർശകരുടെയും ജീവിതനിലവാരം ഉയർത്താൻ പദ്ധതി വഴിവയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.
The third phase of Dubai 10x is initiated
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.