ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സ്മാര്‍ട്ട് കിയോസ്‌കുകളുമായി ദുബായ് ആര്‍ടിഎ. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി 32 കിയാസ്‌കുകളാണ്  സ്ഥാപിച്ചിരിക്കുന്നത്. ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍, പാര്‍ക്കിങ്, നോല്‍ കാര്‍ഡ് റീചാര്‍ജ്ജ് തുടങ്ങി 28 സേവനങ്ങള്‍ 24 മണിക്കൂറും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. നിശ്ചയദാര്‍ഢ്യക്കാര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് കിയോസ്‌കുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളിലൂടെയോ നേരിട്ടോ പണമടയ്ക്കാം.  രാജ്യാന്തരനിലവാരത്തിലുള്ള സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ആർടിഎ അറിയിച്ചു. 

 

Dubai RTA Smart kiosks make fastest services