ഷാര്‍ജ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധന. എയർപോർട്ട് അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ട് മാസത്തിനിടെ 28 ലക്ഷം യാത്രക്കാരാണ് വിമാനത്താവളത്തെ ആശ്രയിച്ചത്. ഷാര്‍ജയിലേക്കും തിരിച്ചുമുളള യാത്രക്കാരുടെ എണ്ണത്തില്‍ ദോഹയില്‍ നിന്നുളളവരാണ് മുന്നില്‍. ഒന്നേകാൽ ലക്ഷം യാത്രക്കാരാണ് ഈ റൂട്ടിൽ യാത്ര ചെയ്തത്. ധാക്ക രണ്ടാം സ്ഥാനത്തും കെയ്‌റോ മൂന്നാം സ്ഥാനത്തും തിരുവനന്തപുരം നാലാം സ്ഥാനത്തുമുണ്ട്. 2026ഓടെ രണ്ട് കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തില്‍ വിമാനത്താവളം വികസിപ്പിക്കാനാണ് എമിറേറ്റ് ലക്ഷ്യമിടുന്നത്.
28 lakh passengers in 2 months; Sharjah gains in number of passengers