വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന 'ഇന്ത്യ' മുന്നണി അധികാരത്തിലേറുമെന്ന് എ.ഐ.സി.സി സെക്രട്ടറി റോജി എം. ജോൺ എം.എൽ.എ. ഇൻകാസ് ഷാർജ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലും യുഡിഎഫ് മികച്ച വിജയം നേടും.  കഴിഞ്ഞ ഏഴു വർഷക്കാലമായി കേരളത്തെ ആസൂത്രിതമായി കൊള്ള നടത്താൻ പിണറായി സർക്കാർ കൂട്ട് നിൽക്കുകയാണെന്നും ഇനി ഒരിക്കൽ കൂടി ഭരണത്തിലേക്കു വരാൻ എൽഡിഎഫിന് കഴിയില്ല എന്ന ബോധ്യത്തിലാണ് ഇതു നടത്തുന്നതെന്നും എംഎൽഎ ആരോപിച്ചു. ഇൻകാസ് യുഎഇ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ടി.എ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എസ്. മുഹമ്മദ് ജാബിർ, ഇൻകാസ് ഷാർജ കമ്മിറ്റി പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, വർക്കിങ് പ്രസിഡന്റ് ബിജു എബ്രഹാം, കെ.എം. അബ്ദുൽമനാഫ്, ബാബു വർഗീസ്, ജനറൽ സെക്രട്ടറി വി.നാരായണൻ, ട്രഷറർ മാത്യു ജോൺ എന്നിവർ സംസാരിച്ചു.

'INDIA' Front to power on next Election; Rogie M John