iran-attack

ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം. ഹോര്‍മുസിന് സമീപം ഖെഷം ദ്വീപില്‍ നാലിടങ്ങളില്‍ സ്ഫോടനമുണ്ടായി. അതിനിടെ, ഇറാനുമേല്‍ വീണ്ടും കനത്ത ആക്രമണത്തിന് യുഎസ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തെക്കുറിച്ച് ഇസ്രയേലുമായി സംസാരിച്ചെന്ന് സൂചന. 

ആക്രമിച്ചാല്‍ യുഎസിനുമേല്‍ തീമഴ പെയ്യിക്കുമെന്നാണ് ഇറാന്‍റെ പ്രതികരണം. ഇറാനിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്നത് തടയാന്‍ യുഎസ് സൈന്യം രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സ് നിലവില്‍വന്നെന്ന് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. അതിനിടെ, ഇറാഖിലെ കുര്‍ദിഷ് മേഖലയില്‍ ഗ്യാസ് ഫീല്‍സില്‍ ഡ്രോണ്‍ ആക്രമണമുണ്ടായി. ഖോര്‍മോറില്‍ ഗ്യാസ് ഉല്‍പാദനം നിര്‍ത്തിവച്ചു. അതേസമയം, ഖത്തറിന്റെ മധ്യസ്ഥതയില്‍ സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അടുത്തദിവസങ്ങളില്‍ വീണ്ടും ഖത്തര്‍ പ്രതിനിധികള്‍ ഇറാനിലെത്തിയേക്കും. 

കഴിഞ്ഞ ദിവസം ഹോർമുസ് കടലിടുക്കിൽ മൂന്ന് എണ്ണ ടാങ്കറുകൾക്ക് കൂടി തീപിടിച്ചു. സൗദിയിൽ അരാംകോയ്ക്കും കിങ് ഫഹദ് ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിനും നേരെ ഹൂതികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. മറുഭാഗത്ത്, യെമനിലെ സനായിൽ സഖ്യസേന നടത്തിയ തിരിച്ചടിയിൽ 33 പേർ കൊല്ലപ്പെട്ടു. 

ഉപരോധങ്ങളിലൂടെ രാജ്യത്തെ പൂട്ടാമെന്ന യുഎസ് നീക്കം വിലപ്പോകില്ലെന്ന് ഇറാന്‍ തിരിച്ചടിച്ചു. വർഷങ്ങളോളം യുദ്ധം ചെയ്യാനുള്ള ആയുധശേഖരം രാജ്യത്തിനുണ്ടെന്നും സർവ്വനാശമായിരിക്കും പ്രത്യാഘാതമെന്നും ഇറാൻ വ്യോമസേനാ ഉപദേഷ്ടാവ് മുന്നറിയിപ്പ് നൽകി. തങ്ങളുടെ വിരലുകൾ കാഞ്ചിക്ക് മുകളിലാണെന്നും ഇറാൻ വ്യക്തമാക്കി.

ENGLISH SUMMARY:

Tensions in the Middle East have escalated sharply following US airstrikes targeting four locations on Qeshm Island near the Strait of Hormuz. In response to reports of further planned US operations in coordination with Israel, Iran's Air Force advisor warned that the nation possesses sufficient armaments for years of warfare and will rain down destruction on US forces. Meanwhile, a drone attack on the Khor Mor gas field in Iraq's Kurdish region forced a complete shutdown of gas production amid wider regional flare-ups including Houthi missile strikes on Saudi infrastructure. Despite the military escalation and retaliatory actions, Qatar is continuing mediation efforts with representatives expected to visit Iran in the coming days.