dating-app

TOPICS COVERED

ഫസ്റ്റ്‌ഡേറ്റ് ആപ്പിൽ 35-കാരിയായ ഡിവോഴ്‌സ്ഡ് സിംഗിൾ മദറിന് പങ്കാളിയായി ലഭിച്ചത് 21-കാരനെ. സിംഗപ്പൂർ സർക്കാരിന്റെ പൈലറ്റ് മാച്ച് മേക്കിങ് സർവീസായ 'ഫസ്റ്റ്‌ഡേറ്റ് ആപ്പി'ല്‍ നിന്നും തനിക്കുണ്ടായ അനുഭവം പങ്കുവച്ച് യുവതിയുടെ വിഡിയോ വൈറലാവുകയാണ്. ഇൻസ്റ്റാഗ്രാമിലെ സിയാവോയി (@yvelyn_xiaoyi) എന്ന അക്കൗണ്ടില്‍ നിന്നുമാണ് വിഡിയോ പങ്കുവച്ചത്. 

35 വയസ്സുള്ള യുവതിക്ക് 13 വയസ്സുള്ള ഒരു മകനുണ്ട്. ആപ്പിന്റെ അൽഗോരിതം ഇവർക്ക് പങ്കാളിയായി കണ്ടെത്തിയത് ഇമിഗ്രേഷൻ ആൻഡ് ചെക്ക്‌പോസ്റ്റ് അതോറിറ്റിയിൽ (ICA) ജോലി ചെയ്യുന്ന 21 വയസ്സുള്ള ഒരു യുവാവിനെയാണ്. അൽഗോരിതം ഇവർക്ക് 87% കംപാറ്റബിളിറ്റി സ്കോര്‍ ആണ് നൽകിയത്.

പ്രായവ്യത്യാസം കാരണം ഈ മാച്ച് 'അല്‍പം അനുചിതമായിപ്പോയി' എന്നാണ് സിയാവോയി പുറത്തുവിട്ട വിഡിയോയില്‍ പറഞ്ഞത്. തനിക്ക് ഇതിനകം ഒരു കൗമാരക്കാരനായ മകനുള്ളതിനാൽ, 21-കാരനുമായി മാച്ച് ആകുന്നത് ഒരു പ്രണയ പങ്കാളിയെ കിട്ടുന്നതിനേക്കാൾ ഒരു 'അനിയനെ' കിട്ടുന്നത് പോലെയാണ് തോന്നിയതെന്നും അവർ തമാശയായി പറഞ്ഞു. യുവാവ് തന്നെ ആപ്പിൽ നിന്നും തന്നെ അൺമാച്ച് ചെയ്തുവെന്നും യുവതി പറഞ്ഞു. 

സിംഗപ്പൂർ സർക്കാർ സിവിൽ സർവീസ് ജീവനക്കാർക്കായി വേണ്ടി പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഒരു മാച്ച് മേക്കിംഗ് പ്ലാറ്റ്‌ഫോമാണ് ഫസ്റ്റ് ഡേറ്റ് ആപ്പ്. മുതൽ 35 വയസ്സ് വരെയുള്ളവർക്കാണ് ആപ്പ് ഉപയോഗിക്കാനാവുക. ഉപയോക്താക്കളുടെ താൽപ്പര്യങ്ങളും ശീലങ്ങളും വിലയിരുത്തിയാണ് അൽഗോരിതം പങ്കാളികളെ കണ്ടെത്തുന്നത്. 

ENGLISH SUMMARY:

A 35-year-old divorced single mother shared her hilarious and unexpected experience of being matched with a 21-year-old man on Singapore's pilot government dating app, 'FirstDate'. Despite the app's algorithm predicting an 87% compatibility score, the significant age gap made her feel more like she gained a younger brother than a romantic partner. The user, who documented the incident on Instagram, noted that the young man eventually unmatched her on the platform. The government-backed matchmaking service was specifically designed for civil servants to encourage connections through interest-based algorithms.