Henri Kagan and Kenso Soai are awarded the 2026 Nobel Prize in Chemistry during a press conference at the Royal Swedish Academy of Sciences in Stockholm, Sweden, October 7, 2026. REUTERS/ Tom Little

  • രസതന്ത്ര നൊബേല്‍ ഹെന്‍‌റി ബി. കഗാനും കെന്‍സോ സോയിക്കും. അസിമെട്രിക് ഓർഗാനിക് സിന്തസിസിലെ നോൺ-ലീനിയർ ഇഫക്റ്റുകളും ഓട്ടോകാറ്റലിസിസും കണ്ടെത്തിയതിനാണ് പുരസ്കാ

രസതന്ത്ര നൊബേല്‍  ഹെന്‍‌റി ബി. കഗാനും കെന്‍സോ സോയിക്കും. അസിമെട്രിക് ഓർഗാനിക് സിന്തസിസിലെ നോൺ-ലീനിയർ ഇഫക്റ്റുകളും ഓട്ടോകാറ്റലിസിസും കണ്ടെത്തിയതിനാണ് പുരസ്കാരം. ഒരേ രാസഘടനയുള്ള രണ്ട് തന്മാത്രകള്‍  കണ്ണാടിയിലെ പ്രതിബിംബം പോലെ തോന്നിക്കുമെങ്കിലും അവയുടെ ക്രമീകരണം വ്യത്യസ്തമായിരിക്കും. ഇത്തരം ജോഡികളിൽ ഒരു പ്രത്യേക രൂപത്തെ മാത്രം നിർമ്മിച്ച് എടുക്കുന്ന രീതിയാണ് അസിമെട്രിക് സിന്തസിസ്.

 

സാധാരണയായി ഒരു രാസപ്രവർത്തനത്തിൽ ഉപയോഗിക്കുന്ന ഉൽപ്രേരകത്തിന്റെ അളവും ആ പ്രവർത്തനത്തിന്റെ വേഗതയും തമ്മിൽ നേർ അനുപാതത്തിലായിരിക്കും. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഇത് സംഭവിക്കുന്നില്ല.  ഇതിനെയാണ് നോൺ-ലീനിയർ ഇഫക്റ്റ് എന്ന് വിളിക്കുന്നത്. ഒരു രാസപ്രവർത്തനത്തിൽ ഉണ്ടാകുന്ന ഉൽപ്പന്നം തന്നെ പിന്നീട് അതേ പ്രവർത്തനത്തിന് ഉൽപ്രേരകമായി പ്രവർത്തിക്കുന്ന രീതിയാണ് ഓട്ടോകാറ്റലിസിസ്. 

 

ഈ കണ്ടുപിടിത്തം മരുന്നുകളുടെ നിർമ്മാണത്തിലും മറ്റ് ജൈവരാസ പ്രക്രിയകളിലും വലിയ വിപ്ലവം സൃഷ്ടിക്കാന്‍ കാരണമാകും. ഫ്രാന്‍സില്‍ ജനിച്ച കാഗന്‍,  പാരിസ് സൂഡ് സര്‍വകലാശാലയില്‍ പ്രഫസറാണ്. ജപ്പാന്‍കാരനായ കെന്‍സോ സോയി, ടോക്യോ ശാസ്ത്ര സര്‍വകലാശാലയില്‍ അധ്യാപകനാണ്. 

ENGLISH SUMMARY:

The Chemistry Nobel Prize was awarded for groundbreaking discoveries in asymmetric organic synthesis, specifically non-linear effects and autocatalysis. These advancements hold significant potential to revolutionize drug manufacturing and other biochemical processes.