The fire-damaged "Royad Mammadov" ship in the Black Sea after a fire aboard the vessel outside Romania's territorial waters left two people dead and prompted a rescue operation in which others were rescued, in this handout image released on October 5, 2026. Romanian Interior Ministry/Handout via REUTERS

  • കരിങ്കടലില്‍ ചരക്കുകപ്പലിനു നേരെ ഡ്രോണ്‍ ആക്രമണം. ക്യാപ്റ്റന്‍ കൊല്ലപ്പെട്ടു

കരിങ്കടലില്‍ തുര്‍ക്കി കപ്പലിനു നേരെ ഡ്രോൺ ആക്രമണം. കപ്പലിന്റെ ക്യാപ്റ്റന്‍ അടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. റഷ്യയാണ് ആക്രമണത്തിന് പിന്നിലെന്ന് യുക്രെയിന്‍ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി ആരോപിച്ചു. യുക്രെയിനില്‍ നിന്ന് ഇറ്റലിയിലേക്ക് ധാന്യവുമായി പോവുകയായിരുന്ന കപ്പലിനു നേരെ റൊമാനിയന്‍ തീരത്തുവച്ചായിരുന്നു ആക്രമണം. മൂന്ന് ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് സ്ഥാനപതി കാര്യാലയം അറിയിച്ചു. ഒരു ഇന്ത്യക്കാരന് പരുക്കേറ്റിട്ടുണ്ട്. കപ്പലിൽ ഇന്ത്യൻ, അസർബൈജാൻ പൗരന്മാരും ഉണ്ടായിരുന്നുവെന്ന് യുക്രെയ്ൻ സ്ഥിരീകരിച്ചു. 

Also Read: പെണ്‍കുട്ടികളുടെ മാറിടത്തില്‍ ബ്ലേഡ്കൊണ്ട് ‘രോഹന്‍’ എന്നെഴുതിക്കും; ഇന്ത്യന്‍ വംശജനെതിരായ വിചാരണ 


കപ്പലിലുണ്ടായിരുന്ന 11 ജീവനക്കാരെ രക്ഷപ്പെടുത്തി. കാണാതായ മറ്റൊരു ജീവനക്കാരനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. റഷ്യയുടെ നടപടിയെ ശക്തമായി അപലപിച്ച സെലൻസ്കി, കരിങ്കടലിലെ സുരക്ഷ ഉറപ്പാക്കാൻ യുക്രെയ്ൻ മുന്നോട്ടുവച്ച സമാധാന നിർദേശങ്ങളെല്ലാം തള്ളിക്കളഞ്ഞ് റഷ്യ ഭീകരതയുടെ പാതയാണ് തിരഞ്ഞെടുക്കുന്നതെന്ന് എക്സിൽ കുറിച്ചു. 

റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ തുര്‍ക്കി ഉടമസ്ഥതയിലുള്ള ‘എം വി റൊയാദ് മൊമ്മദോവ്’എന്ന ചരക്കുകപ്പലാണ് തകര്‍ന്നത്. കപ്പലിന്റെ ക്യാപ്റ്റന്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. യുക്രെയിനിലെ ഇസ്മായിൽ തുറമുഖത്തുനിന്ന് ചോളം കയറ്റി ഇറ്റലിയിലെ റവെന്നയിലേക്ക് പോവുകയായിരുന്നു തുര്‍ക്കി കപ്പല്‍. രണ്ടു റഷ്യൻ ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന് വോളോഡിമിർ സെലെൻസ്കി വ്യക്തമാക്കി. പരുക്കേറ്റ ഇന്ത്യന്‍ നാവികന്‍ റൊമാനിയയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. 

അതേസമയം കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരുമായും സംസാരിച്ചെന്നും സുരക്ഷിതരാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു. പരുക്കേറ്റയാൾക്ക് ആവശ്യമായ എല്ലാ വൈദ്യസഹായങ്ങളും ലഭ്യമാക്കുന്നുണ്ട്. ആക്രമണത്തെ തുടർന്ന് കപ്പലിൽ വൻ തീപിടിത്തമുണ്ടായതിനു പിന്നാലെ മുങ്ങുകയായിരുന്നു. തങ്ങളുടെ സൈന്യം രണ്ട് ചരക്കുകപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. 

സമീപകാലത്തായി കരിങ്കടലിലൂടെയുളള ചരക്കുകപ്പലുകളുടെ യാത്ര അങ്ങേയറ്റം ഭീഷണി നേരിടുകയാണ്. കഴിഞ്ഞ ജൂലൈയില്‍ എം വി ഗോള്‍ഡന്‍ ലിയോ എന്ന കപ്പലിനു നേരെയുണ്ടായ റഷ്യന്‍ മിസൈലാക്രമണത്തില്‍ നാല് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് നാവികര്‍ക്കും കപ്പല്‍ ജീവനക്കാര്‍ക്കും ഇന്ത്യ മുന്നറിയിപ്പും നല്‍കിയിരുന്നു.  

Black Sea Drone Attack Sinks Turkish Cargo Ship; Captain Among 2 Killed, 3 Indians Safe:

A Turkish-owned cargo ship carrying grain from Ukraine to Italy was struck by drones near the Romanian coast in the Black Sea, killing the captain and another crew member. Ukrainian President Volodymyr Zelenskyy blamed Russia for the attack, while Russia’s Defence Ministry confirmed that its forces had attacked two cargo ships