TAGS

ഷാർജയിലെ കൽബ വാട്ടർഫ്രണ്ട് മാളിൽ ലുലു ഗ്രൂപ്പിന്‍റെ പുതിയ എക്സ്പ്രസ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു. കൽബ മുനിസിപ്പാലിറ്റി ഡയറക്ടർ ഡോ. അഹമ്മദ് സയീദ് അൽ മസ്റൂയി ഉദ്ഘാടനം നിർവഹിച്ചു.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. യു.എ.ഇയിലെ ലുലുവിന്‍റെ നൂറ്റിയിരുപത്തിയെട്ടാമത്തെ സ്റ്റോറാണിത്. ഈ വർഷം യു.എ.ഇയിൽ സ്റ്റോറുകളുടെ എണ്ണം നൂറ്റിയൻപതായി ഉയർത്തുമെന്ന് എം.എ. യൂസഫലി വ്യക്തമാക്കി.

കൽബയിലെയും ഒമാൻ അതിർത്തി പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫറുകളും പുതിയ സ്റ്റോറിൽ ഒരുക്കിയിട്ടുണ്ട്.

LuLu Group Kalba has opened its new express store at the Kalba Waterfront Mall, marking a significant expansion in the UAE retail landscape: