Image:@ndtv

Image: X,@ndtv

  • ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന പേരില്‍ അപമാനം. ന്യൂയോര്‍ക്ക് ടൈംസ് ജീവനക്കാരന്‍ വെടിയേറ്റു മരിച്ചു. ഭാര്യയുടെ കുടുംബം പിടിയില്‍

ന്യൂയോര്‍ക്ക് ടൈംസിലെ ടെക് എക്സിക്യുട്ടീവ് ജൊനാഥന്‍ മക്കിന്‍സി(40) വെടിയേറ്റു മരിച്ചു. കാലിഫോര്‍ണിയയിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് മക്കിന്‍സിയുടെ ഭാര്യാപിതാവ് ഷൗയോങ് ഷാങ്(76), ഭാര്യാ മാതാവ് ഷിലി ചെന്‍(76) എന്നിവര്‍ പിടിയിലായി. ഡബ്ളിനിലെ സ്പോര്‍ട്സ് ഗ്രൗണ്ട് പാര്‍ക്കിങ് ലോട്ടില്‍വച്ചാണ് മക്കിന്‍സിക്ക് വെടിയേറ്റത്. മൂന്നുവര്‍ഷമായി ന്യൂയോർക്ക് ടൈംസിലെ ഹെഡ് ഓഫ് എഞ്ചിനീയറിങ് ഫോർ ഗെയിംസ് പ്ലെയർ എക്സ്പീരിയൻസ് ആയി പ്രവർത്തിച്ചു വരികയായിരുന്നു മക്കിൻസി. 

Also Read: ‘നാട്ടിലേക്ക് തിരിക്കാന്‍ മണിക്കൂറുകള്‍ മാത്രം, വിമാനത്താവളത്തിലെത്തി കുടുംബം, പക്ഷേ അബൂട്ടി വന്നില്ല

മക്കിന്‍സിയുടെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിത്വത്തെച്ചൊല്ലി ഭാര്യയും കുടുംബവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഭാര്യ കാന്‍ഡിസുമായി വേര്‍പിരിഞ്ഞാണ് മക്കിന്‍സി താമസിച്ചിരുന്നതെന്നും ന്യൂയോര്‍ക്ക് ൈടംസ് റിപ്പോര്‍ട്ട് െചയ്യുന്നു. ഇരുവരും നല്‍കിയ ഗാര്‍ഹിക പീഡനപരാതിയും കേസും കോടതിയില്‍ പുരോഗമിക്കുകയാണ്. ട്രാന്‍സ്ജെന്‍ഡറായതിന്റെ പേരില്‍ ഭാര്യയും ഭാര്യവീട്ടുകാരും നിരന്തരം അധിക്ഷേപിച്ചിരുന്നതായും മക്കിന്‍സി കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നുണ്ട്. 

2010ലാണ് മക്കിന്‍സി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്്ക്കു ശേഷമുള്ള ദിവസങ്ങളില്‍ ഭാര്യപിതാവ് മക്കിന്‍സിയുടെ നെഞ്ചില്‍ ഇടിക്കുകയും ഭാര്യ മെഡിക്കല്‍ ട്യൂബുകള്‍ വലിച്ചൂരുകയും ചെയ്തിരുന്നു. 2013ല്‍ ഫ്രൈയിങ് പാന്‍ ഉപയോഗിച്ച് ഭാര്യ മര്‍ദിച്ചതായും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. അതേസമയം മക്കിന്‍സിക്കെതിരെയും ഭാര്യ ഗാര്‍ഹിക പീഡനപരാതി നല്‍കിയിട്ടുണ്ട്.  

വാക്കുതർക്കത്തിനിടെ മക്കിൻസി തള്ളിയിട്ടതിനെ തുടർന്ന് നട്ടെല്ലിന് പരുക്കേറ്റതായി ഭാര്യ നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ, 2025-ൽ കുട്ടിയെ ഉപദ്രവിച്ചെന്ന കേസിൽ മക്കിൻസി അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സ്പ്ലങ്ക്, കോഴ്‌സറ, ഒറാക്കിൾ തുടങ്ങിയ പ്രമുഖ ടെക് കമ്പനികളിൽ സേവനമനുഷ്ഠിച്ച ശേഷമാണ് മക്കിൻസി ന്യൂയോർക്ക് ടൈംസിൽ ചേർന്നത്.

New York Times Tech Executive Shot Dead in California; In-Laws Taken into Custody:

New York Times tech executive Jonathan McKinstry (40) was shot and killed at a sports ground parking lot in Dublin, California. Police have arrested his father-in-law, Xiuyong Zhang (76), and mother-in-law, Shili Chen (76), in connection with the murder. McKinstry, who served as Head of Engineering for Games Player Experience at the publication, was estranged from his wife, Candice, amid ongoing domestic violence cases and disputes over his transgender identity. Prior to joining The New York Times, McKinstry had worked with prominent tech firms including Splunk, Coursera, and Oracle