സിംഗപ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പണം കൊടുത്ത് ലൈംഗികമായി ഉപയോഗിച്ച 20നും 41നും ഇടയിൽ പ്രായമുള്ള എട്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു. 20 കാരിയായ സ്ത്രീയാണ് 16 വയസുള്ള 2 കുട്ടികളെ പലർക്കായി കാഴ്ച്ച വെച്ചത്.
സംഭവത്തിൽ മുഹമ്മദ് ഹാസിഖ് ബക്കാത്തിയാർ (23), ഇർഹാം ഹുസൈനി മുഹമ്മദ് ഹുസൈൻ (24), സയാഹിറുൽ ദൗദ് അബ്ദുൾ റസാഖ് (26), മുഹമ്മദ് അമീറുൽ നൂർ മുഹമ്മദ് (27), വിൽഫ്രഡ് ആങ് ഷുയി ലായ് (34), മുഹമ്മദ് നഗസ്രി സെൻങ്കരി (36), മുഹമ്മദ് ഐസത്ത് ഖാലിസ് ദൗദ് (38), ഫസൽ ഹനഫി അബ്ദുൽ ഹമീദ് ചൗധരി (41) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബെഡോക് നോർത്തിലെ ഒരു പടിക്കെട്ടിൽ വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഹാസിഖ് ഇരയ്ക്ക് 50 ഡോളറാണ് നൽകിയത്. ഇതേ പടിക്കെട്ടിൽ വെച്ച് 16കാരിക്ക് 130 ഡോളർ നൽകിയെന്ന് ഇർഹാമും 30 ഡോളർ നൽകിയെന്ന് റസാഖും സമ്മതിച്ചു.
ഒരു വാനിനുള്ളിൽ വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അമീറുൽ നൂർ ഇരയ്ക്ക് 30 ഡോളറാണ് നൽകിയത്.300 ഡോളർ നൽകി പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട നഗസ്രിക്കെതിരെ രണ്ട് കുറ്റങ്ങൾ ചുമത്തി. 16 വയസുള്ള പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനായിഎത്തിച്ചെന്നതാണ് സ്ത്രീക്കെതിരെയുള്ള കുറ്റം. മനുഷ്യക്കടത്ത്, ലൈംഗിക സേവനങ്ങൾക്ക് സൗകര്യമൊരുക്കൽ എന്നിവയുൾപ്പെടെ അഞ്ച് കുറ്റങ്ങളാണ് സ്ത്രീക്കെതിരെ ചുമത്തിയിരിക്കുന്നത്.
ലൈംഗിക ചൂഷണത്തിനായി ഒരാളെ റിക്രൂട്ട് ചെയ്യുന്ന കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നവർക്ക് 10 വർഷം വരെ തടവും 100,000 ഡോളർ വരെ പിഴയും ലഭിക്കും. 18 വയസ്സിന് താഴെയുള്ളവരിൽ നിന്ന് പണം നൽകി ലൈംഗിക സേവനങ്ങൾ നേടുന്ന കുറ്റത്തിന് ഏഴ് വർഷം വരെ തടവാണ് ലഭിക്കുക.