സ്കൂൾ യൂണിഫോം ധരിച്ച് പാർക്കിനോട് ചേര്‍ന്ന പൊതുസ്ഥലത്തെത്തിയ ആൺകുട്ടിയും പെൺകുട്ടിയും ലൈം​ഗിക ബന്ധത്തിലേർപ്പെടുന്ന വൈറൽ വിഡിയോയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫിലിപ്പീൻസിലെ ഇലോയ്‌ലോയിലാണ് സംഭവം. ഫിലിപ്പൈൻ വാർത്താ ഏജൻസിയായ ഡെയ്‌ലി ഗാർഡിയനാണ് ദൃശ്യങ്ങൾ സഹിതം വാർത്ത പുറത്തുവിട്ടത്.

വിഡിയോയുടെ ആധികാരികത പരിശോധിക്കാനായി ഫോറൻസിക് ഡിപ്പാർട്ട്മെന്റിനെ സമീപിച്ചിട്ടുണ്ടെന്നും, സ്കൂൾ യൂണിഫോമിലെത്തിയ കുട്ടികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും ഇലോയ്‌ലോ സിറ്റി പൊലീസ് മേധാവി വിൽബർട്ട് പാരില്ല പറഞ്ഞു. വിഡിയോയിലുള്ള വ്യക്തികളിൽ ഒരാളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ടുണ്ട്.

ഇവർ പ്രായപൂർത്തിയാകാത്തവരാണെങ്കിൽ പൊലീസിന്‍റെ വനിതാ-ശിശു സംരക്ഷണ ഡെസ്‌കും സിറ്റി സോഷ്യൽ വെൽഫെയർ ആൻഡ് ഡെവലപ്‌മെന്റ് ഓഫീസും ഉചിതമായ ഇടപെടലുകൾ സ്വീകരിക്കുമെന്ന് ഇലോയ്‌ലോ സിറ്റി മേയർ റൈസ ട്രെനാസ്-ചു പറഞ്ഞു. വൈറലായ ഈ വി‍ഡിയോ ഷെയർ ചെയ്യുന്നതും പുതുതായി പോസ്റ്റ് ചെയ്യുന്നതും നിർത്തണമെന്ന് ഐസിപിഒ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

പ്രായപൂർത്തിയാകാത്തവരുടെ സ്വകാര്യത പരസ്യപ്പെടുത്തുന്ന തരത്തിൽ ആരെങ്കിലും വിഡിയോ പ്രചരിപ്പിച്ചാൽ കടുത്ത നിയമനടപടി സ്വീകരിക്കും. ഈ പ്രദേശത്ത് കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും ഗ്രീൻ ഗാർഡുകളെ വിന്യസിക്കാനും അധികൃതർ നിർദേശം നൽകി. ഇലോയ്‌ലോ നഗരത്തിലെ ഏറ്റവും ജനപ്രിയമായ പൊതു ഇടങ്ങളിലൊന്നാണ് ഈ പാർക്ക്.

 

ENGLISH SUMMARY:

A viral video showing underage individuals in school uniforms engaging in sexual activity in a public park in Iloilo, Philippines has prompted a police investigation. Authorities are working to identify the minors and have urged the public to stop sharing the explicit content to protect their privacy.