വെനസ്വേലയെ നടുക്കിയ ഭൂചലനത്തില്‍ മരണം 2595 ആയി ഉയര്‍ന്നു. 12,000 പേര്‍ക്ക് പരുക്കേറ്റ ദുരന്തത്തില്‍ 189 കെട്ടിടങ്ങളാണ് തകര്‍ന്നുവീണത്. തകര്‍ന്ന ഷോപ്പിങ് മാളിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന സുരക്ഷാ ജീവനക്കാരനെ രക്ഷപെടുത്തിയത് ഭൂചലനം നടന്ന ഒരാഴ്ച കഴിഞ്ഞതിനു പിന്നാലെയുള്ള അത്ഭുതകാഴ്ചയായി.
ഒൻപത് നിലകളുള്ള ഷോപ്പിങ് സെന്ററിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഹെര്‍നാന്‍ ആല്‍ബര്‍ടോ ഗില്ലിനെ രക്ഷിക്കാനുള്ള ശ്രമം ജൂണ്‍ 29ന് തുടങ്ങിയിരുന്നു. കുഴലുകളിട്ട് വെള്ളവും ജൂസും നല്‍കി. കെട്ടിടാവശിഷ്ടങ്ങൾ ഇളകാൻ സാധ്യതയുള്ളതിനാൽ, അദ്ദേഹത്തിനരികിലേക്ക് എത്താനായി രണ്ട് വ്യത്യസ്ത തുരങ്കങ്ങൾ നിർമിച്ചു. രക്ഷാദൗത്യത്തിന്റെ ഓരോ ഘട്ടവും എൽ സാൽവഡോർ പ്രസിഡന്റ് നയീബ് ബുക്കേലെ എക്സിലൂടെ ലോകത്തെ അറിയിക്കുന്നുണ്ടായിരുന്നു.
അതേസമയം, ഭൂചലനത്തില്‍ കാണാതായ ആയിരങ്ങള്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. കണ്ടെടുത്ത മൃതദേഹങ്ങള്‍ തന്നെ പലതും പൂര്‍ണമായും തിരിച്ചറിയാന്‍ കഴിയുന്നതുമല്ല. അനൗദ്യോഗികമാണെങ്കിലും വ്യാപകമായി ഉപയോഗിക്കുന്ന ഓൺലൈൻ പട്ടികയിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ 38,500 പേരാണുള്ളത്. ഭൂകമ്പത്തിന് തൊട്ടുപിന്നാലെയുള്ള ദിവസങ്ങളിൽ ഇത് 60,000 വരെ എത്തിയിരുന്നു.
ഇതുവരെ 6,462 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നും വെനസ്വേല പ്രസിഡന്റ് ഡല്‍സി റോഡ്രിഗസ് പറഞ്ഞു. സർക്കാർ പ്രതികരണത്തില്‍ മെല്ലെപ്പോക്കുണ്ടായെന്ന ആരോപണങ്ങള്‍ അവര്‍ തള്ളി.