Image: Instagram, hectorbello_02

ഏറെ ഹൃദയഭേദകമായ ഒരു വാര്‍ത്തയാണ് വെനസ്വേലയില്‍ നിന്നും പുറത്തുവരുന്നത്. ഈ മാസം 24 നാണ് വെനസ്വേലയെ വിറപ്പിച്ച് ഇരട്ടഭൂകമ്പങ്ങള്‍ ഉണ്ടായത്. 900 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ആയിരക്കണക്കിനാളുകള്‍ക്ക് പരുക്കേറ്റതായും നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ കൈക്കുഞ്ഞിനെ രക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച ഒരമ്മയെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

വെനസ്വേലയുടെ ഫുട്ബോള്‍ താരമായ ഹെക്ടര്‍ ബെല്ലോയുടെ ഭാര്യ ആന്‍ഡ്രിയയാണ് ഭൂചലനത്തില്‍ വീട് തകര്‍ന്നുവീണപ്പോള്‍ കുഞ്ഞിന് സംരക്ഷണമായി നിന്ന് മരണം ഏറ്റുവാങ്ങിയത്. ദമ്പതികളുടെ  ഒരുവയസുകാരിയായ അലാനയെ രക്ഷാപ്രവര്‍ത്തകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ കണ്ടെത്തുകയായിരുന്നു. കുഞ്ഞിന് ആവശ്യമായ സംരക്ഷണം തീര്‍ത്ത ആന്‍ഡ്രിയയുടെ ചലനമറ്റ ദേഹമാണ് സംഘം പുറത്തെടുത്തത്. പുറത്തെടുത്ത ഉടന്‍ തന്നെ കുഞ്ഞിനെ കാരക്കാസിലെ ആശുപത്രിയിലെത്തിച്ചതോടെ ജീവന്‍ രക്ഷിക്കാനായി. 

‘മമ്മീ, നീയെന്നും ഞങ്ങളുടെ പ്രിയപ്പെട്ട ഹീറോ ആയിരിക്കും, നീയെത്രത്തോളം മികച്ച അമ്മയായിരുന്നെന്നും എത്രമാത്രം സ്നേഹ സമ്പന്നയായിരുന്നെന്നും ഞാന്‍ നമ്മുടെ മകളെ അറിയിക്കും, – ബെല്ലോ ഭാര്യയെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രിയതമയുെട വേര്‍പാടില്‍ വേദനിക്കുന്നതിനിടെയിലും മരിട്ടിമോ ഡി ലെ ഗൈറ ക്ലബ് താരമായ ബെല്ലോ ഭാര്യയുടെ ത്യാഗത്തെക്കുറിച്ച് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലെല്ലാം എഴുതി. ഭൂചലനമുണ്ടായ സമയത്ത് കെട്ടിടം വീണേക്കുമെന്ന തോന്നലില്‍ കുഞ്ഞിന് സംരക്ഷണം തീര്‍ത്ത് ആന്‍ഡ്രിയ കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.   

Mother's Ultimate Sacrifice in Venezuela Earthquake:

A mother's sacrifice in Venezuela to save her infant during twin earthquakes is a heartbreaking story. Andrea, wife of footballer Hector Bello, shielded her one-year-old daughter Alana from falling debris, tragically losing her own life but ensuring her child's survival.