എഐ ചിത്രം

കുളിമുറിയി വെച്ച് അമ്മയെ ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ച 17കാരനെ പൊലീസ് പിടികൂടി. മലേഷ്യയിലെ ജോഹോറിൽ ജൂൺ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അമ്മ കുളിമുറിയിൽ നിൽക്കവേ പ്ലസ്ടു വിദ്യാർഥി  അവരുടെ അടുത്തെത്തി ജനനേന്ദ്രിയം പ്രദർശിപ്പിച്ച ശേഷം ലൈം​ഗിക ബന്ധത്തിന് നിർബന്ധിക്കുകയായിരുന്നു. റൂമിലിരുന്ന് അശ്ലീല വീഡിയോകൾ കണ്ടതിന് ശേഷമായിരുന്നു പ്ലസ്ടുക്കാരന്റെ ലൈം​ഗികാതിക്രമം. കേസിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി കോടതിയിൽ കുറ്റസമ്മതം നടത്തി. 

 

മലേഷ്യൻ വാർത്താ ഏജൻസിയായ ന്യൂ സ്ട്രെയിറ്റ്സാണ് ‍ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. സ്വന്തം അമ്മയെ ലൈം​ഗികമായി സമീപിച്ച് അപമാനിച്ചതിന് അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കാമെന്ന് കോടതി വിലയിരുത്തി. 17കാരൻ തന്റെ കിടപ്പുമുറിയിൽ വെച്ച് അശ്ലീല വീഡിയോകൾ കണ്ട ശേഷമാണ് കുളിമുറിയുടെ കതകിന് തട്ടിയത്. 43 വയസ്സുള്ള തന്റെ അമ്മ കതക് തുറന്നപ്പോഴേക്കും പാന്റ്സ് ഊരി ജനനേന്ദ്രിയം പ്രദർശിപ്പിച്ച മകൻ, അവരോട് മോശമായി പെരുമാറുകയായിരുന്നു.  

 

അമ്മയുടെ മുന്നിൽ നിന്ന് സ്വയംഭോ​ഗാൻ ചെയ്യാനും അവരെ കടന്നു പിടിക്കാനും തുടങ്ങിയതോടെ അവർ മകനെ പുറത്താക്കി കുളിമുറിയുടെ വാതിൽ അടക്കുകയായിരുന്നു. തുടർന്ന് ജില്ലയിലെ പൊലീസ് ആസ്ഥാനത്ത് വിളിച്ച് പരാതി അറിയിച്ചതോടെയാണ് പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

 

ഇതിന് സമാനമായ സംഭവം മെയ് 25ന് തായ്‌ലൻഡിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആ കേസിൽ പ്രായപൂർത്തിയാകാത്ത പ്രതി റിമാൻഡിലാണ്. തായ്‌ലൻഡി 15 വയസ്സുള്ള  ആൺകുട്ടിയാണ് തന്റെ അമ്മയെ കിടക്കയിൽ നിന്ന് വലിച്ചിഴച്ച് നിലത്തിട്ട് ബലാത്സംഗം ചെയ്തത്. 

ENGLISH SUMMARY:

This article details a disturbing incident where a 17-year-old boy sexually assaulted his mother in Malaysia. The young perpetrator, influenced by pornography, attempted to force himself on his mother after exposing himself in the bathroom.