Image: x,@ndtv
ലണ്ടനില്‍ ബലാത്സംഗക്കേസുകളില്‍ ഇന്ത്യന്‍ വംശജന് 34 വര്‍ഷം തടവുശിക്ഷ ലഭിച്ചു. 34കാരനായ ഗഗന്‍ദീപ് സിങ്ങാണ് തട്ടിക്കൊണ്ടുപോകല്‍,തടങ്കലില്‍വയ്ക്കല്‍,ബലാത്സംഗം, മനപൂര്‍വമായ ശാരീരിക ഉപദ്രവം എന്നീ കുറ്റങ്ങള്‍ ചുമത്തി ശിക്ഷിക്കപ്പെട്ടത്. ഐല്‍വര്‍ത് ക്രൗണ്‍ കോടതിയിലാണ് വിചാരണ നടന്നത്.
34 വർത്തില്‍ 28 വർഷത്തെ കസ്റ്റഡിയും തുടർന്ന് കർശന നിയന്ത്രണങ്ങൾക്ക് വിധേയമായി ആറ് വർഷത്തെ ലൈസൻസ് കാലാവധിയും ഉൾപ്പെടുന്നു. കുറഞ്ഞത് 18 വർഷമെങ്കിലും ഇയാള്‍ക്ക് പരോളിന് അര്‍ഹതയുണ്ടാവില്ല. പടിഞ്ഞാറൻ ലണ്ടനിലെ ഹാൻവെല്ലിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി 24കാരിയെ തടവില്‍ പാര്‍പ്പിക്കുകയും ദീര്‍ഘകാലം പീഡനത്തിന് വിധേയമാക്കുകയും ചെയ്തതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഇര നേരിട്ട ക്രൂരത സങ്കൽപ്പിക്കാനാവാത്തതാണെന്ന് മെട്രോപൊളിറ്റൻ പൊലീസിന്റെ നോർത്ത് വെസ്റ്റ് യൂണിറ്റിലെ ഡിറ്റക്ടീവ് കോൺസ്റ്റബിൾ സീറ്റാര അബ്ദുൾ പറഞ്ഞു.
2024 ജൂണിൽ ആണ് സംഭവം. തായ്‌ലൻഡിൽ നിന്ന് യുകെയിലേക്ക് അജ്ഞാത വസ്തുക്കൾ അടങ്ങിയ ഒരു സ്യൂട്ട്കേസ് എത്തിക്കാൻ ഒരു സംഘം യുവതിയോട് ആവശ്യപ്പെട്ടു. യുവതി അത് നിരസിക്കുകയും ചെയ്തു. പിന്നാലെ ബർമിങ്ഹാം വിമാനത്താവളത്തിൽ എത്തിയപ്പോൾ മുഖംമൂടി ധരിച്ച ഒരു സംഘം പുരുഷന്‍മാര്‍ യുവതിയെ കാറിൽ കയറ്റി ലണ്ടനിലേക്ക് കൊണ്ടുപോയി. അവിടെവച്ച് ഗഗന്‍ദീപ് സിങ് രണ്ടുതവണ ബലാത്സംഗം ചെയ്തതായി യുവതി പൊലീസിനു മൊഴി നല്‍കി.
ആദ്യഘട്ടത്തില്‍ പൊലീസിനെ വിവരം അറിയിക്കാന്‍ മടിച്ചിരുന്ന യുവതി അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പരാതി നല്‍കിയതെന്നും പൊലീസിനു മൊഴി നല്‍കി. പരാതി നല്‍കി പ്രതികളെ പിടികൂടാന്‍ സഹായിച്ച യുവതിയേയും മകളേയും മെട്രോപൊളിറ്റന്‍ പൊലിസ് അഭിനന്ദിച്ചു.