120-ലധികം പുരുഷന്മാർക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭാര്യയെ നിർബന്ധിച്ച 61-കാരനെതിരെ കേസ്. സ്വീഡനിലെ ഹെർനോസാൻഡ് ജില്ലാ കോടതിയിലാണ് 61കാരനെതിരെയുള്ള കേസ് നടക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയാണ് ഇയാള്‍ പണത്തിനായി ഭാര്യയെ അന്യപുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചത്. പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവന്നിട്ടില്ല.
ക്രാംഫോഴ്സിന് അടുത്തുള്ള ഒറ്റപ്പെട്ട ഫാമിലാണ് ഇയാള്‍ ഭാര്യയെ താമസിപ്പിച്ചിരുന്നത്. ഇവരെ നിരീക്ഷണ ക്യാമറകൾ വഴി നിരീക്ഷിക്കുകയും, ലഹരിമരുന്നുകൾ നൽകുകയും ചെയ്തിരുന്നുവെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. പ്രതി ഓൺലൈൻ പരസ്യങ്ങൾ നൽകിയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. വീട്ടിലേക്ക് പുരുഷന്മാകെ കയറ്റിവിട്ടിട്ട് പുറത്ത് ഭര്‍ത്താവ് കാവല്‍ നില്‍ക്കുമായിരുന്നു. 2022 മുതല്‍ തുടങ്ങിയപീഡനം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പൊലീസ് കേസെടുത്തിന് ശേഷം മാത്രമാണ് നിര്‍ത്തിയത്.
എന്നാല്‍ താൻ അക്രമിക്കുകയോ നിർബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നും ഭാര്യയുടെ താല്പര്യപ്രകാരമുള്ള കാര്യങ്ങൾ ക്രമീകരിക്കാൻ സഹായിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രതിയുടെ വാദം. ഇയാളുടെ വീട്ടിലെത്തിയ 120 ഓളം പേരെ അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 26 പേർക്കെതിരെ ഇതിനോടകം കേസെടുത്തിട്ടുണ്ട്. അതിജീവിതയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി രഹസ്യമായിട്ടാണ് വിചാരണ നടക്കുന്നത്.