naked-lady-room

എഐ ചിത്രം

വിദേശത്തുള്ള ബന്ധുക്കളെ സന്ദർശിച്ച ശേഷം വാടക മുറിയിലേക്ക് മടങ്ങിയെത്തിയ ഗൃഹനാഥന്‍ കണ്ടത് തന്‍റെ കിടക്കയില്‍ അടിവസ്ത്രം മാത്രം ധരിച്ച് കിടന്നുറങ്ങുന്ന സ്ത്രീയെ!. സിംഗപ്പൂരിലെ ജുറോങ് വെസ്റ്റ് സ്ട്രീറ്റ് 41 ലെ ദി ലേക്‌ഷോർ എന്ന പേരിലെ കെട്ടിടത്തില്‍ താമസിക്കുന്ന പേര് വെളിപ്പെടുത്താത്ത യുവാവാണ് മുറിയില്‍ സ്ത്രീ അതിക്രമിച്ചു കയറിയെന്ന പരാതിയുമായെത്തിയത്.

വാടകക്കാരൻ ഷിൻ മിൻ ഡെയ്‌ലി ന്യൂസിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫെബ്രുവരിയിൽ അദ്ദേഹവും ഭാര്യയും സ്വന്തം നാട്ടിലേക്ക് പോയിരുന്നതിനാല്‍ മുറി ഒഴിഞ്ഞുകിടക്കുകയായിരുന്നു. മാർച്ച് 2 ന് അദ്ദേഹം ഒറ്റയ്ക്ക് തിരിച്ചെത്തിയപ്പോഴാണ്, അര്‍ഥ നഗ്നയായി അടിവസ്ത്രം മാത്രം ധരിച്ച് തന്റെ കട്ടിലിൽ ഉറങ്ങുന്ന ഒരു സ്ത്രീയെ അയാൾ കണ്ടത്.

"ഞാൻ വാതിൽ തുറന്നപ്പോൾ അവൾ ഞെട്ടി ഉണർന്നു, ഉടനെ വസ്ത്രം ധരിക്കാൻ വേണ്ടി വാതിൽ അടയ്ക്കാൻ എന്നോട് പറഞ്ഞു. പിന്നെ അവൾ ഒരക്ഷരം പറയാതെ തിടുക്കത്തിൽ ഇറങ്ങി പോയി. ഞാനാകെ ഭയന്നുപോയി. ഞാൻ പോകുന്നതിനു മുമ്പ് എന്‍റെ വാതിൽ പൂട്ടിയതായി എനിക്ക് വ്യക്തമായി ഓർമ്മയുണ്ട്. ഞാന്‍ പിന്നീട് വീട്ടുടമസ്ഥനെ ബന്ധപ്പെട്ടു.

ആ സ്ത്രീ തന്‍റെ സഹായിയുടെ സുഹൃത്താണെന്നാണ് അദ്ദേഹം വിശദീകരിച്ചത്. ഒരു മസാജ് പാർലറിൽ ജോലി ചെയ്യുന്ന പെണ്‍കുട്ടയാണത്രേ. അന്ന് ജോലി കഴിഞ്ഞ് ഇറങ്ങാന്‍ താമസിച്ചതിനാല്‍, അവസാന ബസ് അവൾക്ക് നഷ്ടമായി. അങ്ങനെയാണ് രാത്രി അവിടെ തങ്ങാൻ അവൾക്ക് വീട്ടുടമസ്ഥന്‍ അനുവാദം നല്‍കിയതെന്നാണ് പറയുന്നത്. എന്‍റെ മുറിയിലേക്ക് ഒരാളെ താമസിപ്പിക്കും മുമ്പ് വീട്ടുടമസ്ഥൻ എന്‍റെ സമ്മതം തേടാതിരുന്നത് അംഗീകരിക്കാനാവില്ല. ഭാഗ്യവശാൽ, എന്‍റെ ഭാര്യ എന്നോടൊപ്പം വീട്ടിൽ വന്നില്ല. വന്നിരുന്നുവെങ്കില്‍ എന്‍റെ കാമുകിയെ ഞാന്‍ ഭാര്യ ഇല്ലാത്തപ്പോള്‍ കയറ്റി താമസിപ്പിച്ചെന്നും, ഞങ്ങള്‍ തമ്മില്‍ ലൈംഗിക ബന്ധമുണ്ടെന്നുമല്ലേ കരുതൂ." അദ്ദേഹം പറഞ്ഞു.

ഡിപ്പോസിറ്റ് തിരികെ തരണമെന്നും, ഇനി ഇവിടെ താമസിക്കില്ലെന്നും യുവാവ് വീട്ടുടമസ്ഥനോട് പറഞ്ഞപ്പോള്‍, പാട്ടക്കാലാവധി അവസാനിച്ചിട്ടില്ലെന്നായിരുന്നു മറുപടി. ഇതില്‍ പ്രകോപിതനായാണ് ഗൃഹനാഥന്‍ പൊലീസിൽ പരാതി നല്‍കിയത്. മുറി തല്‍ക്കാലത്തേക്ക് ഒഴിഞ്ഞുകിടക്കുന്നുവെന്ന് മനസ്സിലാക്കിയതിനാല്‍, തന്റെ സഹായിയാണ് സ്ത്രീയെ അവിടെ വിശ്രമിക്കാൻ അനുവദിച്ചതെന്നാണ് വീട്ടുടമസ്ഥന്‍റെ ന്യായീകരണം. 

ENGLISH SUMMARY:

A man returning to his rented room after visiting his relatives overseas during Chinese New Year was shocked to find a half-naked stranger sleeping in his bed.The tenant, who did not wish to be named, told Shin Min Daily News that he had rented a bedroom at The Lakeshore condominium in Jurong West Street 41 in August last year for $1,050 a month under a one-year lease.He and his wife had travelled to their hometown in February, leaving the room vacant. When he returned alone on March 2, he found a woman lying on his bed asleep, naked from the waist up and wearing only her underwear.