യുഎഇ ബിഗ് ടിക്കറ്റിന്റെ മാർച്ച് മൂന്നാം വാരത്തിൽ നടന്ന നറുക്കെടുപ്പിൽ മൂന്ന് മലയാളികൾക്ക് ഭാഗ്യനേട്ടം. ഇന്ത്യയിൽ നിന്നുള്ള 3 മൂന്ന് പേർക്കും, പാകിസ്ഥാൻ സ്വദേശിയായ ഒരാൾക്കും 200 ഗ്രാം തൂക്കമുള്ള 24 കാരറ്റിന്റെ സ്വർണക്കട്ടിയാണ് റുക്കെടുപ്പിൽ ലഭിച്ചത്.
കണ്ണൂർ സ്വദേശി സുനീഷ് കൃഷ്ണൻ ബാലകൃഷ്ണനാണ് സമ്മാനം കിട്ടിയവരിൽ ഒരാൾ. ദുബായിയിൽ സെയിൽസ് പ്രൊഫഷണലായി ജോലി ചെയ്യുകയാണ് അദ്ദേഹം. മൂന്നിൽ അവസാനിക്കുന്ന നമ്പറുള്ള ടിക്കറ്റുകൾ മാത്രമാണ് സുനീഷ് എടുക്കാറുള്ളത്. അതാണ് തന്റെ ഭാഗ്യ നമ്പറെന്നും, അതാണ് സമ്മാനം കിട്ടിയതെന്നും അദ്ദേഹം പറയുന്നു. ഇത്തവണ 4 സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് സുനീഷ് ടിക്കറ്റെടുത്തത്.
മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് ശരത് ടിക്കറ്റെടുത്തത്.
ബിഗ് ടിക്കറ്റ് സമ്മാനം ലഭിച്ച മറ്റൊരാൾ കേരളത്തിലെ ഡോക്‌ടറായ മുഹമ്മദ് ഇബ്രാഹിമാണ്. മൂന്ന് വർഷമായി ആറ് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ടിക്കറ്റെടുക്കാറുണ്ടായിരുന്നുവെന്നും ഇക്കുറി ഭാഗ്യം തുണച്ചുവെന്നും അദ്ദേഹം പറയുന്നു. ഉപരിപഠനത്തിനായി കാനഡയിലേയ്ക്ക് പോകാൻ തയ്യാറെടുക്കവേയാണ് ഇബ്രാഹിമിനെ നേടി ഭാഗ്യം എത്തിയത്.
20 വർഷമായി ദുബായിൽ ബിസിനസ് ചെയ്യുന്ന ശരത് ബാലനാണ് മറ്റൊരു ഭാഗ്യശാലി. മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് താൻ ടിക്കറ്റെടുത്തതെന്ന് ശരത് പറയുന്നു.