Image: AFP

  • ‘ഇന്ത്യ അമേരിക്കയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു’
  • യുഎസ് ട്രഷറി സെക്രട്ടറിയുടെ വാക്കുകള്‍
  • പ്രതിപക്ഷ ആരോപണം കടുക്കുന്നു

 പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തില്‍ റഷ്യന്‍ എണ്ണ വാങ്ങാനായി ഇന്ത്യക്ക് അനുമതി നല്‍കിയെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. ആഗോളതലത്തില്‍ എണ്ണവിതരണം സുഗമമാക്കാനായാണ് കടലിലുള്ള റഷ്യന്‍ കപ്പലുകളില്‍ നിന്നും എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് അനുമതി നല്‍കിയതെന്നും അമേരിക്കയുടെ നിര്‍ദേശമനുസരിച്ച് തന്നെ ഇന്ത്യ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും സ്കോട്ട് ബെസെന്റ് പറയുന്നു. Also Read: ‘ഖമനയിയു‌ടെ മരണത്തില്‍ പ്രതിഷേധിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇറാനില്‍ പോയി താമസിക്കാം’; യുഎസ് സൈന്യത്തി

ഇന്ത്യന്‍ ഭരണകൂടം അമേരിക്കയുടെ കയ്യിലെ കളിപ്പാവയായി മാറുകയാണെന്ന് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍‌ കടുത്ത ഭാഷയില്‍ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് യുഎസ് ട്രഷറി സെക്രട്ടറിയുടെ ഈ വാക്കുകള്‍. ‘India have been good actors’–എന്നാണ് സെക്രട്ടറിയുടെ വാക്കുകള്‍. അമേരിക്ക പറയുന്നതിനനുസരിച്ചുതന്നെ ഇന്ത്യ പ്രവര്‍ത്തിച്ചുവെന്നാണ് ഈ വാക്കുകളിലൂടെ ട്രഷറി സെക്രട്ടറി ഉദ്ദേശിച്ചത്.

‘ലോകത്ത് നിലവില്‍ എണ്ണവിതരണത്തില്‍ പ്രതിസന്ധിയില്ല,റഷ്യൻ എണ്ണ വാങ്ങാൻ നമ്മുടെ സഖ്യകക്ഷിയായ ഇന്ത്യയ്ക്ക് യുഎസ് ട്രഷറി വകുപ്പ് ഇന്നലെ അനുമതി നല്‍കിയിട്ടുണ്ട്, ഫോക്സ് ബിസിനസിനു നല്‍കിയ അഭിമുഖത്തിലാണ് സ്കോട്ട് ഇന്ത്യയെക്കുറിച്ച് പരാമര്‍ശിച്ചത്. ഇന്ത്യ അമേരിക്കന്‍ നിര്‍ദേശങ്ങളോട് വളരെ പോസിറ്റീവായാണ് പ്രതികരിക്കുന്നതെന്നും നേരത്തെ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യ അനുസരിച്ചു,പകരം അമേരിക്കന്‍ എണ്ണ ഉപയോഗിക്കാനായിരുന്നു തീരുമാനം, എന്നാല്‍ നിലവിലെ അവസ്ഥയില്‍ റഷ്യൻ എണ്ണ സ്വീകരിക്കാൻ ഞങ്ങൾ അവർക്ക് അനുമതി നൽകിയിട്ടുണ്ട്, കാര്യങ്ങള്‍ യുഎസ് നിര്‍ദേശമനുസരിച്ചു തന്നെ ഇന്ത്യ ചെയ്യുന്നുണ്ട്’– സ്കോട്ട് ബെസെന്റ് പറയുന്നു.

മോസ്കോയില്‍ നിന്നും ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങിയ കാലയളവില്‍ അമേരിക്ക ഇന്ത്യയ്ക്കുമേല്‍ 25ശതമാനം തീരുവ ചുമത്തിയിരുന്നു. ഇന്ത്യ നിലപാട് മാറ്റിയതോടെ ട്രംപ് ഭരണകൂടം പിഴത്തീരുവ പിൻവലിച്ചിരുന്നു. 30 ദിവസത്തേക്കാണ് ഇപ്പോള്‍ റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യൻ കമ്പനികൾക്ക് താല്‍ക്കാലിക അനുമതി നല്‍കിയിരിക്കുന്നത്. 2026 ഏപ്രിൽ 4 വരെ ഈ ഇളവ് പ്രാബല്യത്തിലാവും.

എന്നാലിത് റഷ്യയോടുള്ള നയത്തിൽ വരുത്തിയ മാറ്റമല്ലെന്നും എണ്ണവില നിയന്ത്രിക്കാനുള്ള ഹ്രസ്വകാല നടപടി മാത്രമാണെന്നും യുഎസ് എനർജി സെക്രട്ടറി ക്രിസ് റൈറ്റ് പറയുന്നു. ഏതായാലും സമീപകാലത്ത് അമേരിക്കയോടുള്ള ഇന്ത്യന്‍ വിധേയത്വം കൂടിവരികയാണെന്ന് പ്രതിപക്ഷം സഭയിലും പുറത്തും വിമര്‍ശനം കടുപ്പിച്ച സാഹചര്യത്തിലാണ് അമേരിക്കയുടെ നിര്‍ദേശങ്ങളനുസരിച്ച് ഇന്ത്യ നീങ്ങുന്നുവെന്ന് യുഎസ് പ്രതിനിധികള്‍ തന്നെ വിളിച്ചുപറയുന്നത്. ഇറാന്‍ യുദ്ധപശ്ചാത്തലത്തില്‍ പോലും കടുത്ത പ്രതികരണങ്ങള്‍ക്ക്  ഇന്ത്യ തയാറാവാതിരുന്നതും വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

 
US Grants India Permission to Buy Russian Oil Amidst West Asia Conflict:

India has received permission from the US Treasury to purchase Russian oil, a move aimed at stabilizing global oil supply amidst the West Asia conflict. This development comes as opposition leaders criticize India for appearing to be a puppet of the United States.