Iranian warship IRIS Dena is seen in the Bay of Bengal during International Fleet Review held at Visakhapatnam, India, Feb. 18, 2026. (AP Photo)
ഇന്ത്യയില്‍ നാവികാഭ്യാസം നടത്തി തിരിച്ചുപോയ ഇറാനിയന്‍ യുദ്ധക്കപ്പല്‍ ഐറിസ് ദേന തകര്‍ത്ത് യുഎസ് അന്തര്‍വാഹിനി. കപ്പലില്‍ നിന്നും 87 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ന്യൂസ് ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് െചയ്യുന്നു. ആഴ്ചകള്‍ക്ക് മുന്‍പാണ് ഐറിസ് ദേന ഇന്ത്യയില്‍ വന്ന് നാവികാഭ്യാസത്തില്‍ പങ്കെടുത്തത്. 2024ല്‍ നടന്ന മിലാന്‍ ബഹുരാഷ്ട്ര നാവികാഭ്യാസത്തിലും ദേന പങ്കെടുത്തിരുന്നു. ഇന്ത്യയില്‍ നിന്നും ഇറാനിലേക്ക് തിരിച്ചുപോകുന്നതിനിടെയാണ് യുഎസ് ആക്രമണമുണ്ടായത്.
വെള്ളത്തില്‍ നിന്നും ഉപയോഗിക്കാവുന്ന മിസൈലായ ടോര്‍പിഡോ ഉപയോഗിച്ചാണ് ഇറാനിയന്‍ കപ്പല്‍ ആക്രമിച്ചിരിക്കുന്നത്. യുഎസ് അന്തര്‍വാഹിനിയുടെ പെരിസ്കോപ്പിലൂടെ പകര്‍ത്തിയ ബ്ലാക്ക് ആന്റ് വൈറ്റ് ദൃശ്യങ്ങള്‍ തത്സമയം അമേരിക്കൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് വാർ പുറത്തുവിട്ടിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ തത്സമയം പുറത്തുവിടുന്നത് അപൂര്‍വമാണെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
An explosion on what the U.S. Department of Defense says is an Iranian warship, at the sea, in this screengrab obtained from a handout video released on March 4, 2026. Department of Defense/Handout via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. TEXT OVERLAY FROM SOURCE. VERIFICATION: -Exact time and type of warship could not be verified -However, U.S. Defense Secretary Pete Hegseth confirmed that a U.S. submarine sank an Iranian warship off the southern coast of Sri Lanka on Wednesday (March 4) -Sri Lankan Foreign Minister Vijitha Herath identified the Iranian vessel as the IRIS Dena -Deck shape and mast of the vessel seen in video matched the file imagery of the same type of warship as IRIS Dena
ഒരു അന്തർവാഹിനി ജലനിരപ്പിന് തൊട്ടുതാഴെയായി സഞ്ചരിക്കുന്ന പെരിസ്കോപ് ഡെപ്ത്തില്‍ ആയിട്ടുപോലും ഇറാനിയന്‍ കപ്പലിന് യുഎസ് അന്തര്‍വാഹിനിയെ കണ്ടെത്താനായില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് യുഎസ് വാഹിനികളുടെ തന്ത്രപരമായ മികവായാണ് കണക്കാക്കുന്നത്. വെള്ളത്തില്‍ താഴ്ന്നു കിടക്കുന്ന അന്തര്‍വാഹിനിയില്‍ നിന്നും ടോര്‍പിഡോ വിക്ഷേപിക്കുന്നു. മണിക്കൂറില്‍ 120കിമീ വേഗത്തില്‍ ടോര്‍പിഡോ കപ്പലിനെ ലക്ഷ്യംവച്ച് നീങ്ങി. കപ്പലിന്റെ അടിയിലെത്തിയ ശേഷം പൊട്ടിത്തെറിക്കുന്നു. സ്ഫോടനത്തില്‍ അടിഭാഗം തകര്‍ന്ന് കപ്പല്‍ നശിക്കുന്നു. ജലബോംബ് എന്നറിയപ്പെടുന്ന ഈ മിസൈലിന്റെ ലക്ഷ്യം പാളിയാലും തിരികെവന്ന് ആക്രമിക്കാന്‍ ശേഷിയുള്ള മാര്‍ക്ക് 48 ടോര്‍പിഡോയാണ് ഇറാനെതിരെ ഉപയോഗിച്ചത്. 6 മീറ്റര്‍ നീളവും 1558കിലോ ഭാരവുമുണ്ട്. പ്രത്യേക സോണാര്‍, സെന്‍സര്‍ സംവിധാനങ്ങളുള്ള ഇവ 8 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കും.
മിലാന്‍ 2026ല്‍ പങ്കെടുക്കാനായി ഐറിസ് ദേന ഇന്ത്യയിലേക്ക് വരുന്ന പാത അമേരിക്കന്‍ അന്തര്‍വാഹിനി നിരീക്ഷിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് യുഎസ് ഒരു ശത്രുകപ്പലിനെ ടോർപ്പിഡോ ഉപയോഗിച്ച് മുക്കുന്നതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറയുന്നു. ഇറാന്റെ നാവികസേനയെ തുടച്ചുനീക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഹെഗ്സെത്ത് പറയുന്നു.