ബിസിനസ് സാമ്രാജ്യമായ ദുബായിയെ ലക്ഷ്യമിട്ട് ഇറാന്‍. ദുബായിയുടെ അഭിമാന സ്തംഭങ്ങളായ ബുര്‍ജ് ഖലീഫയ്ക്കും ബുര്‍ജ് അല്‍ അറബ് ഹോട്ടലിനും നേരെ ഡ്രോണ്‍ ആക്രമണം. ബുര്‍ജ് ഖലീഫയ്ക്ക് സമീപത്ത് നിന്നും കറുത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ബുർജ് ഖലീഫയ്ക്ക് നേരിട്ട് ആഘാതമേറ്റതായി ഔദ്യോഗിക സ്ഥിരീകരണമില്ല. കെട്ടിടം മുൻകരുതൽ നടപടിയായി ഒഴിപ്പിച്ചു.
ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ബുര്‍ജ് അല്‍ അറബ് ഹോട്ടലിലും തീപിടുത്തം ഉണ്ടായി. ഇറാന്‍റെ ഡ്രോണ്‍ തടഞ്ഞുനിര്‍ത്തുന്നതിനിടെ അവശിഷ്ടങ്ങള്‍ വീണാണ് ബുര്‍ജ് അല്‍ അറബിന്‍റെ പുറകിലായി തീപിടുത്തമുണ്ടായതായി ദുബായി മീഡിയ ഓഫീസ് പ്രതികരിച്ചു. തീ നിയന്ത്രണ വിധേയമാണെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇറാനിയന്‍ മിസൈല്‍ പതിച്ചതിന് പിന്നാലെ പാം ജുമൈറയിലെ ഒരു കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ സുരക്ഷാ നടപടികൾ ഊർജ്ജിതമാക്കിയതായി ദുബായ് അധികൃതർ സ്ഥിരീകരിച്ചു. അടിയന്തര കർമ്മസേന ഉടൻ തന്നെ സ്ഥലത്തെത്തുകയും പ്രദേശം സുരക്ഷിതമാക്കുകയും ചെയ്തു. കെട്ടിടത്തിലുണ്ടായ തീപിടിത്തം പൂർണമായും നിയന്ത്രണവിധേയമാക്കിയതായി ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. സംഭവത്തിൽ പരുക്കേറ്റ നാല് പേരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ബഹ്റൈനിലെ ഒരു ബഹുനില കെട്ടിടത്തിൽ ഇറാന്‍റെ ഡ്രോണ്‍ ആക്രമണം നടന്നതായി സംശയിക്കുന്നുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേർക്ക് പരിക്കേറ്റതായും ചില സ്ഥലങ്ങളിൽ ആളപായം റിപ്പോർട്ട് ചെയ്തതായും അധികൃതർ സ്ഥിരീകരിച്ചു.