ഇന്ത്യ–യുഎസ് വ്യാപാരക്കരാറിന് രൂപരേഖയായി. സംയുക്ത പ്രസ്താവനയുമായി ഇന്ത്യയും യുഎസും. കാര്‍ഷിക വിഭവങ്ങള്‍ക്ക് ഇന്ത്യ നികുതി ഇളവ് ഉറപ്പാക്കും. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് പരമാവധി 18ശതമാനം തീരുവയാണ്. റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ 25 ശതമാനം അധികതീരുവ ഒഴിവാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഔദ്യോഗിക ഉത്തരവില്‍ ഒപ്പുവച്ചു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തുമെന്നും യുഎസില്‍ നിന്നുള്ള ഊര്‍ജ ഉല്‍പന്നങ്ങള്‍ വാങ്ങുമെന്നും ഇന്ത്യ ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ഉത്തരവില്‍ പറയുന്നു.
ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി പുനരാരംഭിച്ചാല്‍ വീണ്ടും 25 ശതമാനം അധികനികുതി ഏര്‍പ്പെടുത്തുമെന്ന നിരീക്ഷണവും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് ആറിനാണ് ഇന്ത്യയ്ക്കുമേല്‍ 25 ശതമാനം അധികതീരുവ ഏര്‍പ്പെടുത്തിയത്.