Image: X,@ishaantharoor, One Franklin Square, home of the Washington Post newspaper in downtown Washington, (AP Photo/Pablo Martinez Monsivais)
യുഎസ് പത്രം വാഷിങ്ടൻ പോസ്റ്റ് നടത്തിയ കൂട്ട പിരിച്ചുവിടലിൽ ശശി തരൂരിന്റെ മകനും ജോലി നഷ്ടമായി. കോളമിസ്റ്റ് ഇഷാൻ തരൂരിനാണ് മറ്റു മുന്നൂറോളം പേര്‍ക്കൊപ്പം ജോലി നഷ്ടമായത്. തന്റെ എകസ് പോസ്റ്റിലൂടെയാണ് ഇഷാന്‍ ഇക്കാര്യം അറിയിച്ചത്. നഷ്ടമായ ന്യൂസ് റൂമിനെക്കുറിച്ചോര്‍ക്കുമ്പോള്‍ വേദന തോന്നുന്നെന്നും മികച്ച എഡിറ്റർമാർക്കും ലേഖകർക്കും ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയും ഭാഗ്യവുമായിരുന്നുവെന്നും ഇഷാന്‍ എക്സില്‍ കുറിച്ചു.
‘ വാഷിങ്ടണ്‍ പോസ്റ്റിനു വേണ്ടി രാജ്യാന്തര തലത്തില്‍ സേവനമനുഷ്ഠിച്ച പ്രിയപ്പെട്ട സഹപ്രവര്‍ത്തകരേയും ന്യൂസ് റൂമിനേയും ഓര്‍ത്ത് വേദന തോന്നുന്നു. 12 വര്‍ഷത്തോളം സഹപ്രവര്‍ത്തകരായിരുന്നവര്‍, മികച്ച എഡിറ്റര്‍മാര്‍ക്കും ലേഖകര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചത് വലിയ ബഹുമതിയായിരുന്നു’–ഇഷാന്‍ കുറിക്കുന്നു.
A man exits the Washington Post office building in Washington, DC, on February 4, 2026. The Washington Post, owned by billionaire Amazon founder Jeff Bezos, announced major job cuts on February 4, saying that "painful" restructuring was needed at the storied newspaper. The Post, which gained legendary status when it helped bring down president Richard Nixon in the Watergate scandal, will see "substantial" reductions in its newsroom, which until now had an estimated 800 journalists, Executive Editor Matt Murray said. (Photo by Oliver Contreras / AFP)
2017 ജനുവരിയില്‍ ആരംഭിച്ച ‘വേൾഡ് വ്യൂ’ എന്ന കോളമാണ് ഇഷാൻ തരൂർ വാഷിങ്ടണ്‍ പോസ്റ്റില്‍ കൈകാര്യം ചെയ്തിരുന്നത്. കോളം വായിച്ചിരുന്ന അഞ്ചു ലക്ഷത്തോളം വരുന്ന വായനക്കാര്‍ക്ക് നന്ദിയും പറയുന്നു ഇഷാന്‍. ഇഷാനൊപ്പം ന്യൂഡല്‍ഹി ബ്യൂറോ ചീഫ് പ്രന്‍ഷു വര്‍മയ്ക്കും ജോലി നഷ്ടമായി. ‘വാഷിങ്ടണ്‍ പോസ്റ്റിൽ നിന്നുള്ള എന്റെ ജോലി നഷ്ടപ്പെട്ടു, ഹൃദയം തകര്‍ന്ന അവസ്ഥയിലാണ്, എനിക്കൊപ്പം ജോലി നഷ്ടപ്പെട്ട മിടുക്കന്‍മാരായ സുഹൃത്തുക്കളെയോര്‍ത്തും വേദനയുണ്ട്, കഴിഞ്ഞ നാല് വർഷം ഇവിടെ ജോലി ചെയ്യാൻ കഴിഞ്ഞതും പത്രത്തിന്റെ ന്യൂഡല്‍ഹി ബ്യൂറോ ചീഫ് ആയിരുന്നതും ഒരു വലിയ ആദരവായി കാണുന്നു’– പ്രന്‍ഷു എക്സില്‍ കുറിച്ചു.
കമ്പനിയിലെ എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നും ആളുകളെ പിരിച്ചുവിടുകയാണ്. 30ശതമാനത്തോളം ജീവനക്കാരെയാണ് ഒഴിവാക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്നൂറോളം മാധ്യമപ്രവര്‍ത്തകരും മറ്റ് സെക്ഷന്‍ ജീവനക്കാരും പിരിച്ചുവിട്ടവരില്‍പ്പെടുന്നുണ്ട്.
വാഷിങ്ടണ്‍ പോസ്റ്റ് കായികവിഭാഗം പൂര്‍ണമായും പ്രവര്‍ത്തനം അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം ചെറിയ വിഭാഗം റിപ്പോര്‍ട്ടര്‍മാരെ മാത്രമാണ് നിലനിര്‍ത്തിയിരിക്കുന്നത്. പത്രത്തിന്റെ രാജ്യാന്തര സാന്നിധ്യം കുറയുന്ന രീതിയിലാണ് പുതിയ നടപടി. എല്ലാ വിഭാഗം മേഖലയേയും ബാധിക്കുമെങ്കിലും കായിക വിഭാഗമാണ് പൂര്‍ണമായും ഇല്ലാതാകുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
145 വർഷങ്ങളുടെ പാരമ്പര്യമുള്ള പത്രമാണ് വാഷിങ്ടണ്‍ പോസ്റ്റ്. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ വർഷം തന്നെ പിരിച്ചുവിടല്‍ സാധ്യതകള്‍ പ്രഖ്യാപിച്ചിരുന്നു. മറ്റുപല സെക്ഷനുകളിലും പിരിച്ചുവിടല്‍ നടന്നപ്പോഴും ന്യൂസ് റൂമിനെ ബാധിക്കില്ലെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഷിങ്ടണ്‍ പോസ്റ്റ്.