ഇന്ത്യ - യൂറോപ്യൻ യൂണിയൻ വ്യാപാര കരാര്‍ പ്രഖ്യാപനം നാളെ. സ്വതന്ത്ര വ്യാപാര കരാറിനായുള്ള നിര്‍ണായക ചർച്ചകൾ പൂര്‍ത്തിയായി. നാളെ നടക്കുന്ന ഉച്ചകോടിയിലാകും പ്രഖ്യാപനം. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഇരുരാജ്യങ്ങളും ഔപചാരികമായി കരാറില്‍ ഒപ്പിടും. നടപടിക്രമങ്ങൾക്ക് ആറു മാസംവരെ സമയമെടുത്തേക്കാം. അടുത്ത വർഷമാകും കരാർ പ്രാബല്യത്തിലാവുക.
കരാര്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരത്തെയും നിക്ഷേപത്തെയും മുന്നോട്ട് നയിക്കുമെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പ്രതികരിച്ചു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവ 40 ശതമാനമായി കുറയ്ക്കാന്‍ കരാറില്‍ ധാരണയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 110 ശതമാനമുള്ള തീരുവ കുറയുന്നതോടെ വിദേശ നിര്‍മിത ആഡംബര കാറുകള്‍ കുറഞ്ഞ വിലയില്‍ ഇന്ത്യയിലെത്തും. യു,എസ്സിന്‍റെ ഇരട്ടതീരുവയ്ക്കും, ഇന്ത്യ – യു.എസ് കരാര്‍ അനിശ്ചിതമായി നീളുന്നതിനുമിടെയാണ് യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍