ഫയല്‍ ചിത്രം
ബംഗ്ലാദേശിൽ രാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, അവിടെയുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളോട് അടിയന്തരമായി ഇന്ത്യയിലേക്ക് മടങ്ങാൻ കേന്ദ്ര സർക്കാർ നിർദ്ദേശം. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി അയൽരാജ്യത്ത് സുരക്ഷാ സാഹചര്യം വഷളാകുന്നത് കണക്കിലെടുത്താണ് മുൻകരുതൽ നടപടി.
ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലും ബംഗ്ലാദേശിലെ മറ്റ് നയതന്ത്ര കാര്യാലയങ്ങളിലും സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരുടെ ആശ്രിതരോടാണ് മടങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ നിലവിലെ രാഷ്ട്രീയ അസ്ഥിരതയും പ്രതിഷേധങ്ങളും പൗരന്മാർക്ക് സുരക്ഷാ ഭീഷണിയായേക്കാം എന്ന വിലയിരുത്തലിനെത്തുടർന്നാണ് ഇന്ത്യയുടെ ഈ സ്റ്റാൻഡേർഡ് സുരക്ഷാ പ്രോട്ടോക്കോൾ നടപ്പിലാക്കിയത്.