എഐ ചിത്രം
മൊബൈൽ ചാറ്റ് ആപ്പ് വഴി പരിചയപ്പെട്ട 12 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യാക്കാരനായ യുവാവിന് 15 വർഷം തടവ് ശിക്ഷ വിധിച്ച് സിങ്കപ്പൂരിലെ കോടതി. ഇന്ത്യൻ പൗരനായ മൂക്കപ്പിള്ളൈ പഴനിവേല്‍ (34)ആണ് 2022 ഏപ്രിൽ 18-ന് കുഞ്ഞിനെ ലൈംഗികമായി ഉപയോഗിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യൽ, ലൈംഗികമായി പീഡിപ്പിക്കൽ എന്നീ കുറ്റങ്ങൾ കോടതിയിൽ തെളിഞ്ഞിരുന്നു.
വിചാരണയ്ക്കിടെ, തനിക്ക് ഒരു അഭിഭാഷകനെ അനുവദിക്കണമെന്നും, ഇല്ലെങ്കിൽ അതുണ്ടാകുന്നത് വരെ ജയിലിൽ നിരാഹാര സമരം നടത്തുമെന്നും പഴനിവേൽ കോടതിയിൽ പറഞ്ഞിരുന്നു. ഇത് വിചാരണ തടസ്സപ്പെടുത്താനുള്ള പ്രതിയുടെ തന്ത്രം മാത്രമാണെന്ന് ഇരയുടെ അഭിഭാഷകൻ വാദിച്ചു. വിചാരണ തുടങ്ങുന്നതിന് മുമ്പ് നിയമസഹായം വേണ്ടെന്നും, സ്വന്തമായി വാദിക്കാമെന്നുമാണ് പഴനിവേൽ കോടതിയിൽ പറഞ്ഞിരുന്നത്. പൊലീസ് ഉദ്യോഗസ്ഥർ തന്നോട് പരുഷമായി പെരുമാറിയെന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും പ്രതി കോടതിയിൽ ഉന്നയിച്ചിരുന്നു. ഇതിലൊന്നും കഴമ്പില്ലെന്നും പ്രതി കുറ്റക്കാരനാണെന്ന് ബോധ്യമായെന്നും കോടതി വിധി പ്രഖ്യാപിക്കുകയായിരുന്നു.
ഒക്ടോബർ 29-നാണ് ഇയാൾ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. കുറ്റകൃത്യങ്ങൾ ചെയ്തിട്ടില്ലാത്തതിനാൽ കുറ്റങ്ങൾ സമ്മതിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഒരു പരിഭാഷകനിലൂടെ അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി പ്രതിയുടെ വാദം തള്ളുകയായിരുന്നു. 2022 ഏപ്രിൽ 17-നാണ് പെൺകുട്ടി മൂക്കപ്പിള്ളൈ പഴനിവേലിന് ടെലിഗ്രാമിലെ "സ്വീറ്റ് സ്വീറ്റ്" എന്ന അക്കൗണ്ടിലേക്ക് മെസേജ് അയച്ചത്. ലൈംഗിക ഉദ്ദേശത്തോടെ സംസാരിച്ചപ്പോൾ തനിക്ക് 13 വയസ് മാത്രമേ ഉള്ളൂവെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. പഴനിവേൽ പെൺകുട്ടിയെ കാണണമെന്ന് ആവശ്യപ്പെടുകയും, എന്തിനാണ് കാണുന്നതെന്ന് പെൺകുട്ടി ചോദിച്ചപ്പോൾ സെക്സ് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് ഇയാൾ മറുപടി നൽകുകയും ചെയ്തു.
അടുത്ത ദിവസം, സിക്സ്ത് അവന്യൂ എംആർടി സ്റ്റേഷനിൽ വെച്ചാണ് ഇരുവരും കണ്ട് മുട്ടിയത്. അന്ന് ഓർക്കാർഡ് റോഡിൽ അമ്മയോടൊപ്പം വന്ന പെൺകുട്ടി, ഇയാളെ കാണാനായി ഷോപ്പിംഗിന് പോകുകയാണെന്ന് കള്ളം പറയുകയായിരുന്നു. അതിനുശേഷം പഴനിവേൽ അവളെ ആളൊഴിഞ്ഞ പുൽമേട്ടിലേക്ക് കൊണ്ടുപോയിയാണ് ലൈംഗികമായി ഉപയോഗിച്ചത്.
പെൺകുട്ടി എതിർത്തതോടെ ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു. തനിക്ക് പ്രതിയിൽ നിന്ന് മോശമായ അനുഭവമാണ് ഉണ്ടായതെന്നും, അയാളുടെ ശാരീരക ഉപദ്രവം "വളരെ വൃത്തികെട്ടതായി തോന്നി" എന്നുമാണ് ഇര മൊഴി നൽകിയത്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം വീണ്ടും കാണണമെന്ന് ആവശ്യപ്പെട്ട് പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പലവട്ടം മെസേജുകൾ അയച്ചിരുന്നു.