മരപ്പണിശാലയില്‍ നിന്ന ബാലന്റെ മലദ്വാരത്തില്‍ ഉയര്‍ന്ന മര്‍ദ്ദമുള്ള ഹോസ് കയറ്റി സഹപ്രവര്‍ത്തകരുടെ ക്രൂരത. തുർക്കിയിലെ സാന്‍ലിയുര്‍ഫയിലെ ബോസോവയിലാണ് സംഭവം. കൂട്ടുകാരുടെ പ്രാങ്കിൽ ഗുരുതരാവസ്ഥയിലായ 15കാരൻ മുഹമ്മദ് കെന്‍ഡിര്‍സി 5 ദിവസം ആശുപത്രിയിൽ കിടന്ന ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.
പ്രാങ്കിന്റെ ഭാഗമായി 15കാരന്റെ മലദ്വാരത്തില്‍ ഉയര്‍ന്ന മര്‍ദ്ദമുള്ള ഹോസാണ് കയറ്റിയത്. മരപ്പണിശാലയില്‍ അപ്രന്റിസായി ജോലി ചെയ്യുകയായിരുന്നു മുഹമ്മദ്. സഹപ്രവര്‍ത്തകനായ ഹബീബും പേര് പുറത്തുവിടാത്ത പ്രതിയും ചേര്‍ന്ന് 15കാരനെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ പ്രാങ്കിന് വഴങ്ങിയില്ലെങ്കിൽ മർദിക്കുമെന്നായിരുന്നു ഭീഷണി.
പ്രാങ്കിന്റെ പേരില്‍ കൈകള്‍ രണ്ടും കെട്ടി കുട്ടിയുടെ പാന്റ് ബലമായി ഊരിമാറ്റുകയായിരുന്നു. അതിന് ശേഷമാണ് കംപ്രസ് ചെയ്ത ഉയര്‍ന്ന മര്‍ദ്ദമുള്ള എയര്‍ ഹോസ് മലാശയത്തിലേക്ക് അടിച്ചു കയറ്റിയത്.
ഇതോടെ മലാശയത്തിൽ വലിയ പരുക്കുകളുണ്ടായി. അതിന്റെ ആഘാതം കുടലിനെയും ആന്തരിക അവയവങ്ങളെയും പൂർണമായും തകർത്തു. സംഭവത്തില്‍ ഹബീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതിയുടെ സുഹൃത്തിനായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.