Ai Generated Image
ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കെ ഭര്‍ത്താവിനോട് വര്‍ക്ക് ഫ്രം ഹോസ്പിറ്റല്‍ എടുക്കാന്‍ മാനേജറുടെ നിര്‍ദ്ദേശം. മാനേജറും യുവാവും തമ്മിലുളള മെസേജിന്‍റെ സ്ക്രീന്‍ഷോട്ട് സമൂഹമാധ്യത്തില്‍ വ്യാപക ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. സോഷ്യൽ മീഡിയ പ്ലേറ്റ്ഫോമായ റെഡ്ഡിറ്റിലെ 'ഇന്ത്യൻ വർക്ക്പ്ലേസ്' കമ്യുണിറ്റിയിൽ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഇത് ഒരാളുടെ മാത്രം അവസ്ഥയല്ലെന്നും രാജ്യത്തെ വിവിധ മേഖലകളില്‍ സമാനമായ ജോലി സമ്മര്‍ദം പലരും അനുഭവിക്കുന്നുണ്ടെന്നാണ് കമന്‍റുകള്‍.
റെഡ്ഡിറ്റില്‍ പങ്കുവച്ച പോസ്റ്റിന്‍റെ പൂര്‍ണരൂപം...'എന്‍റെ ഭാര്യയെ അവളുടെ ആദ്യ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിനാല്‍ രണ്ട് ദിവസത്തെ ലീവ് അനുവദിക്കണമെന്ന് മാനേജറോട് അഭ്യര്‍ഥിച്ചു. എന്നാല്‍ അവധി പിന്നീട് എടുക്കാമല്ലോ എന്നും ഇപ്പോള്‍ മാതാപിതാക്കളെ ആശുപത്രിയിലെ കാര്യങ്ങള്‍ ഏല്‍പ്പിച്ചുകൂടെ എന്നുമായിരുന്നു മാനേജറുടെ മറുപടി. അതിനു സാധിക്കുന്നില്ലെങ്കില്‍ ആശുപത്രിയിലിരുന്ന് ജോലി ചെയ്യാനും മാനേജര്‍ പറഞ്ഞു.' യുവാവ് പോസ്റ്റില്‍ കുറിച്ചു.
'മാനേജറുമായുളള സംഭാഷണം മുന്നോട്ടുകൊണ്ടുപോകാന്‍ എനിക്ക് കഴിയുന്നില്ലായിരുന്നു. 'എന്റെ ഭാര്യയിലും കുഞ്ഞിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയത്ത് ആശുപത്രി മുറിയിൽ ലാപ്‌ടോപ്പുമായി ഇരിക്കാൻ കഴിയാത്തതിന്റെ കാരണം ന്യായീകരിക്കാനും ഞാന്‍ ബുദ്ധിമുട്ടി. തന്നെ ഏറ്റവും സങ്കടത്തിലാക്കുന്ന കാര്യം ഈ ജോലി വേണ്ടെന്ന് വയ്ക്കാനും കഴിയുന്നില്ലല്ലോ എന്നതാണ്. കുടുംബപ്രാരാബ്ദങ്ങളും കുഞ്ഞിന്‍റെ വരവും ജോലിയില്‍ മുറുകെ പിടിക്കാന്‍ തന്നെ നിര്‍ബന്ധിക്കുന്നു. പ്രസവം പോലുള്ള പ്രധാനപ്പെട്ട കാര്യങ്ങളിൽ പോലും ജീവനക്കാർക്ക് വ്യക്തിപരമായ ജീവിതം പാടില്ലെന്ന് മാനേജർമാർ കരുതുന്നത് എന്തുകൊണ്ടാണ്? സമാനമായ അനുഭവങ്ങൾ നേരിട്ടവരുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് യുവാവ് തന്‍റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്'.
അതേസമയം പോസ്റ്റ് വൈറലായതോടെ ജോലി സമ്മര്‍ദത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നിരവധി പേരെത്തി. ജോലിയെക്കാൾ കുടുംബത്തിന് മുൻഗണന നൽകണമെന്നായിരുന്നു വലിയ ശതമാനം ആളുകളുടെയും മറുപടി. പ്രത്യേകിച്ച് പ്രസവം പോലുള്ള നിർണായക നിമിഷങ്ങളിൽ കുടുംബത്തിനൊപ്പം നില്‍ക്കണമെന്നും കമന്‍റുകളെത്തി. അതേസമയം കീഴുദ്യോഗസ്ഥരും മനുഷ്യരാണ് അവര്‍ക്കും ജീവിതമുണ്ടെന്നും മാനേജര്‍മാരും മനസിലാക്കണമെന്നും സോഷ്യല്‍ലോകം പറയുന്നു.